"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബസംഗമവും റീജണല്‍ ചെയര്‍മാന്‍റെയും സോണല്‍ ചെയര്‍മാന്‍റെയും സന്ദര്‍ശനവും ആനിക്കോട് കോവിലകം റിസോർട്ടിൽ നടന്നു

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി കുടുംബ സംഗമവും റീജണല്‍ ചെയർമാൻ, സോണൽ ചെയർമാൻ എന്നിവരുടെ സന്ദർശനവും ആനിക്കോട് കോവിലകം റിസോർട്ടിൽ നടന്നു. 

റീജിണൽ ചെയർമാൻ ഈശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി ബൈജു അധ്യക്ഷനായി. സോണൽ ചെയർമാൻ ആർ ബാബു സുരേഷ്, സെക്രട്ടറി ആർ ശ്രീകുമാർ, ട്രഷറർ കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

ഗ്രന്ഥകാരൻമാരായ എൻ കൃഷ്ണകുമാർ, അഡ്വ: മോഹൻദാസ് പാലാട്ട് എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വരെ അനുമോദിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായി.

Get more updates from Pudukad News on Google