"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു

October 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

വയനാട്: വിത്തുകള്‍, വളങ്ങള്‍, മണ്ണുപരിശോധന, കൃഷി ഉപദേശങ്ങള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിഭാവനം ചെയ്ത സ്മാര്‍ട്ട് കൃഷിഭവന്‍ മന്ത്രി അഡ്വ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഫ്രണ്ട് ഓഫിസ് സംവിധാനം ശക്തിപ്പെടുത്തി ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സ്മാര്‍ട്ട് കൃഷിഭവനില്‍ ഒരുക്കിയിട്ടുണ്ട്. 

ഹെല്‍ത്ത് ക്ലിനിക്ക്, ഡിജിറ്റല്‍ ലൈബ്രറി, എക്കോ ഷോപ്പ്, ബയോ ഫാര്‍മസി, സ്റ്റാഫ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്. കൃഷി ഭവനില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ വിത്ത് വിതരണം-എല്‍നിനോ പത്രിക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 


കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ കതിര്‍ മണ്ണ് പരിശോധന പോര്‍ട്ടല്‍ മൊഡ്യൂള്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. 


കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ് സപ്‌ന, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ സീമ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി കെ മുഹമ്മദ് ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി ബിജു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി രഞ്ജിത്ത്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ യു.എസ് മുഹമ്മദ് ഷജീദ് ആയിഷാബി, നഷീദ് ചാഴിവയല്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം നസീമ ടീച്ചര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളായ ശശി പന്നിക്കുഴി, ഇ.എം ഉഷ, സലാം നീലിക്കണ്ടി, ആത്മ പ്രോജക്ട് ഡയറക്ടര്‍ എ.ആര്‍ സുരേഷ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിനാസ് നാസര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജോഷില റാണി,  ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Get more updates from Pudukad News on Google