"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഹണിട്രാപ്പിൽ കുടുങ്ങി പാക് വനിതാ ഏജന്റിന് വിവരങ്ങൾ ചോർത്തിയെന്ന് ആരോപണം; നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ | Navy officer espionage case

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Navy officer espionage case

കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത് (Navy officer espionage case). കോയമ്പത്തൂരിലെ റെഡ് ഫീൽഡ്സിലുള്ള നാവികസേനാ പരിശീലന കേന്ദ്രമായ ഐഎൻഎസ് അഗ്രണിയിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഏതാനും മാസങ്ങൾക്ക് മുൻപ് സമൂഹമാധ്യമം വഴിയാണ് പാകിസ്താൻ വനിതാ ഏജന്റുമായി പ്രദീപ് മുഖർജി പരിചയത്തിലായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

തുടർന്ന് സൗഹൃദം പ്രണയബന്ധത്തിലേക്ക് മാറ്റി ഹണിട്രാപ്പിൽ കുടുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. വിശാഖപട്ടണം നാവിക താവളത്തിലെ യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, തന്ത്രപ്രധാന പ്രതിരോധ ആസ്തികൾ, നാവികസേനയുടെ പ്രവർത്തന ശൃംഖലകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ കൈമാറിയെന്നാണ് ആരോപണം. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രദീപിന്റെ സംശയാസ്പദമായ നീക്കങ്ങൾ ആന്ധ്രാപ്രദേശ് കൗണ്ടർ ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്. ചാരവൃത്തി സംബന്ധിച്ച സംശയം ശക്തമായതിനെ തുടർന്ന് നാവികസേനാ അധികൃതരിൽനിന്ന് അനുമതി വാങ്ങിയാണ് ഐഎൻഎസ് അഗ്രണിയിലെത്തി അറസ്റ്റ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

അറസ്റ്റിന് പിന്നാലെ പ്രദീപ് മുഖർജിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി ഹവാല വഴിയോ ഡിജിറ്റൽ ഇടപാടുകളിലൂടെയോ പണം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Summary: An Indian Navy officer from West Bengal was arrested in Coimbatore for allegedly sharing sensitive information about the Visakhapatnam naval base with a Pakistani intelligence operative. Andhra Pradesh Counter Intelligence reportedly tracked his digital activities and is investigating whether he received money in return.

Get more updates from Pudukad News on Google