"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പ്രതിഷേധം ആളിക്കത്തി ജന്തര്‍ മന്തര്‍, ബസിന്റെ ചില്ല് തകര്‍ത്ത് പ്രവര്‍ത്തകര്‍ പുറത്ത് കടന്നു; നേഹ ബോറ അടക്കം കസ്റ്റഡിയില്‍

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എഎപിയും ഐസയും എഐഎസ്എഫും രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധം ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു. 

എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്കാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജന്തര്‍ മന്തറിലേക്ക് ഐസ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലേക്ക് ഐസ നടത്തിയ സിറ്റിസണ്‍ മാര്‍ച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

ദേശീയ പ്രസിഡന്റ് നേഹ ബോറ ഉള്‍പ്പെടെ ഐസ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ബസിന്റെ ചില്ല് തകര്‍ത്ത് നിരവധി പ്രവര്‍ത്തകര്‍ പുറത്തുകടന്നു. 

നേരത്തെ എഎപി പ്രവര്‍ത്തകര്‍ ഇന്ത്യാഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തിലാണ് നേഹ ബോറയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് എന്ന് ആരോപിച്ച് ഐസ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കസ്റ്റഡി നിയമവിരുദ്ധമാണെന്നാണ് ഐസ പ്രവര്‍ത്തകരുടെ ആരോപണം.

അതേസമയം പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകയോട് പുരുഷ പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി സിജെപിയും ഐസയും രംഗത്തെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google