Skip to content
November 19, 2026
⌕

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ച സംഭവം, അന്വേഷണ സമിതി രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രഫസർ ഡോ.പി.കെ തോമസ് ചെയർമാനായ സമിതിയാണ് അന്വേഷിക്കുക. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം

October 6, 2026
Share this post to

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക ശേഷം ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സമിതിയെ നിയോഗിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രഫസർ ഡോ.പി.കെ തോമസ് ചെയർമാനായ സമിതിയിൽ തൃശൂർ മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രഫസർ ഡോ.സി. രവീന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രഫസർ ഡോ.എസ് ഷാരിജ എന്നിവർ അംഗങ്ങളാണ്.

 സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ഹെർണിയ ശസ്ത്രക്രിയയ്ക്കശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്ന ചങ്ങനാശേരി പുതൂർപ്പള്ളി പുതുപറമ്പിൽ ഹസീന (49) ആണ് മരിച്ചത്. 

മരണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും.

Get more updates from Pudukad News on Google