Skip to content
November 19, 2026
⌕

ഇന്ത്യൻ യുവതി മരിച്ചുപോയ തന്റെ പിതാവിൻ്റെ അവസാന ഫോട്ടോ അടങ്ങിയ പഴ്സ് ടാക്സിൽ മറന്നു വെച്ചു. പഴ്സ് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ടാക്സി കമ്പനി വഴി ഉടമയ്കു മടക്കി നൽകി. ഡ്രൈവറുടെ സത്യസന്ധതയ്ക്ക് നന്ദി പറഞ്ഞു യുവതി

October 6, 2026
Share this post to

ദുബായ്: കെയ്രീം ടാക്സിയിൽ മറന്നുവെച്ച വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്‌സ് ഡ്രൈവറുടെ സത്യസന്ധതയിലൂടെ തിരികെ ലഭിച്ചതോടെ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് നന്ദി പറഞ്ഞു ഇന്ത്യൻ പ്രവാസി വർതിക ശർമ്മ.

യു.എ.ഇയിൽ ജോലി ചെയ്യുന്ന വർതികയുടെ പഴ്‌സിൽ പണവും ബാങ്ക് കാർഡുകളും പാസ്‌പോർട്ടും കൂടാതെ, അന്തരിച്ച പിതാവിന്റെ ഓർമ്മയായ അവസാനത്തെ പാസ്‌പോർട്ട് സൈസ് ഫോട്ടോയുമുണ്ടായിരുന്നു.

യാത്ര കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പേഴ്‌സ് ടാക്സിയിൽ വെച്ച് മറന്നുപോയ കാര്യം വർതിക ശ്രദ്ധിക്കുന്നത്.

എന്നാൽ, വർതികയെ ഒട്ടും ആശങ്കയിലാഴ്ത്താതെ ടാക്സി ഡ്രൈവറായ എബനേസർ അഫിബി പഴ്‌സ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കെയ്രീം കമ്പനി അധികൃതരെ വിവരമറിയിക്കുക യായിരുന്നു.

തുടർന്ന് കമ്പനിയുടെ സഹായത്തോടെ പേഴ്‌സ് സുരക്ഷിതമായി വർതികയുടെ കൈകളിൽ തിരികെ എത്തിച്ചു.

പഴ്‌സും പ്രത്യേകിച്ച് പിതാവിന്റെ അപൂർവ്വമായ ചിത്രവും സുരക്ഷിതമായി തിരികെ ലഭിച്ചതിലുള്ള സന്തോഷവും ഡ്രൈവർ എബനേസറോടുള്ള നന്ദിയും വർതിക ലിങ്ക്ഡ്ഇൻ കുറിച്ച പോസ്റ്റിലൂടെ പങ്കുവെച്ചു.

ഡ്രൈവറുടെ മാതൃകാപരമായ സത്യസന്ധതയെയും കെയ്രീം ടാക്സിയുടെ മികച്ച സേവനത്തെയും പ്രശംസിച്ചുള്ള ഈ പോസ്റ്റ് നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.

Get more updates from Pudukad News on Google