Skip to content
November 19, 2026
⌕

സിപിഎം കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ഇന്ന് തുടക്കം; പത്തനംതിട്ടയിൽ സ്വർണക്കൊള്ളയും പത്മകുമാറും ചർച്ചയാകും

October 6, 2026
Share this post to

കോഴിക്കോട്: സിപിഎമ്മിൻ്റെ കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം.

പത്തനംതിട്ടയില്‍ സ്വർണക്കൊള്ളയും പത്മകുമാറിനെതിരായ നടപടിയും നേതൃത്വം വിശദീകരിക്കും.

വീണ ജോർജിനെതിരായ വിവാദവും ചർച്ചയാകും. ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയാണ് പ്രധാന അജണ്ട.

 കോഴിക്കോട് 125 പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

 രണ്ട് ദിവസങ്ങളിലായി എകെജി ഹാളിലാണ് യോഗം.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രധാനമായ ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഎം വിപുലീകൃത പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വൻ വിമർശനം ഉയരും.

നേരത്തെയും വിഭാഗീയത നിലനിന്ന പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ പ്രധാന നേതാവായ പത്മകുമാറിനെതിരായ നടപടിയാകും വിപുലീകൃത കമ്മിറ്റിയിലെ വിവാദ വിഷയം.

 വീണാ ജോർജിനെതിരായ പരസ്യ നിലപാടുകളും വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ഉയരും.

കടുത്ത സംഘടനാ നടപടിയിലേക്ക് കടക്കില്ലെങ്കിലും ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും മാറ്റങ്ങൾ ഉണ്ടാകും.

 ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി സെക്രട്ടറിമാര്‍, ഓരോ ഏരിയ കമ്മിറ്റിയില്‍ നിന്നും നിശ്ചയിക്കപ്പെട്ട 3 പേര്‍, വര്‍ഗ- ബഹുജന സംഘടനകളില്‍ നിന്നും 3 പേര്‍ എന്നിങ്ങനെ 106 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

നാളെ വൈകിട്ട് 5 മണിക്ക് പുതിയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ അര ലക്ഷം പേരെ അണിനിരത്തി സമാപന റാലി നടക്കും.

Get more updates from Pudukad News on Google