Skip to content
November 19, 2026
⌕

കരിങ്കടലിൽ തുർക്കിഷ് ചരക്കുകപ്പലിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: ക്യാപ്റ്റനടക്കം 2 പേർ കൊല്ലപ്പെട്ടു; ഇന്ത്യക്കാർക്കടക്കം പരിക്ക് | Russian drone attack

October 6, 2026
Share this post to
Russian drone attack

ന്യൂഡൽഹി: കരിങ്കടലിൽ തുർക്കിഷ് ഉടമസ്ഥതയിലുള്ള ‘എംവി റോയാദ് മമ്മദോവ്’ എന്ന ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കപ്പലിന്റെ ക്യാപ്റ്റൻ അടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. ക്രൂ അംഗങ്ങളായിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരും പൂർണ്ണ സുരക്ഷിതരാണെന്നും അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും റൊമാനിയയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.(Russian drone attack on cargo vessel in Black Sea Indian crew members safe)

ഉക്രെയ്നിലെ ഇസ്മായിൽ തുറമുഖത്തുനിന്ന് ഇറ്റലിയിലേക്ക് ചോളവുമായി പോവുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് റഷ്യൻ ഡ്രോണുകൾ കപ്പലിൽ പതിച്ചതിനെത്തുടർന്ന് വൻ തീപിടുത്തമുണ്ടാവുകയും കപ്പൽ മുങ്ങുകയുമായിരുന്നു.

റൊമാനിയൻ കോസ്റ്റ് ഗാർഡ് നടത്തിയ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ മനോജ് മോഹപത്ര ആശുപത്രിയിലെത്തി ഇന്ത്യൻ പൗരന്മാരെ സന്ദർശിക്കുകയും അവരുടെ ക്ഷേമവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

Story Summary

At least two people, including the captain, were killed and several injured after Russian drones struck the Turkish-owned cargo ship MV Royad Mammadov carrying corn in the Black Sea. The Indian Embassy in Romania confirmed that all three Indian crew members aboard are safe and receiving necessary medical care in Constanta.

Get more updates from Pudukad News on Google