Skip to content
November 19, 2026
⌕

‘അമേരിക്കയുമായുള്ള ചർച്ചകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല, ഭരണകൂടത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം’: ഇറാൻ പ്രസിഡന്റ് | Iranian President

October 6, 2026
Share this post to
Iranian President

ടെഹ്‌റാൻ: അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ തകർത്തുകളയുകയാണ് അവരുടെ യഥാർത്ഥ ലക്ഷ്യമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ചർച്ചകൾ നടക്കുന്നതിനിടെ മൂന്ന് തവണയാണ് അമേരിക്ക ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടത്.(Iranian President Masoud Pezeshkian calls talks with United States meaningless)

വാഗ്ദാനങ്ങൾ പാലിക്കാത്ത, ഉപരോധങ്ങളും ഭീഷണികളും മാത്രം ഉയർത്തുന്ന ശത്രുവുമായി ഇനി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളെത്തുടർന്ന് മേഖലയിൽ ആരംഭിച്ച യുദ്ധത്തിൽ ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ പൂർണ്ണമായും നിശ്ചലമായിരിക്കുകയാണ്. ജൂണിൽ സമാധാന ധാരണയിലെത്താൻ നീക്കങ്ങൾ നടന്നിരുന്നെങ്കിലും ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ വീണ്ടും സ്ഥിതി വഷളാക്കുകയായിരുന്നു.

സൈനിക നടപടികളിലൂടെയോ പുതിയ ഉപരോധങ്ങളിലൂടെയോ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും നീതിപൂർവ്വമായ ചർച്ചകൾക്ക് മാത്രമേ സമാധാനം കൊണ്ടുവരാൻ സാധിക്കൂ എന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ ഇപ്പോഴും ശക്തമായ തർക്കങ്ങളും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുകയാണ്.

Story Summary

Iranian President Masoud Pezeshkian stated that negotiations with the United States are “meaningless” and accused Washington of aiming to overthrow the Iranian government following repeated attacks during talks. As diplomatic efforts remain stalled, tension persists in the Middle East, particularly around vessel transits through the strategic Strait of Hormuz.

Get more updates from Pudukad News on Google