‘ഫോം 6 മാറ്റിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നത്’: തെരഞ്ഞെടുപ്പ് കമ്മീഷൻ | Election Commission
ന്യൂഡൽഹി: എസ് ഐ ആർ പ്രക്രിയയുടെ ഭാഗമായുള്ള ‘ഫോം 6’-ൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായും നിയമവിരുദ്ധമായും തിരുത്തലുകൾ വരുത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ പൂർണ്ണ സമ്മതത്തോടെയാണ് തീരുമാനമെടുത്തതെന്നും ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.(Election Commission rejects Rahul Gandhi allegation on Form 6 change)
എന്നാൽ, ഫോം 6-ൽ മാറ്റിച്ചേർത്ത നിർദ്ദിഷ്ട ഡിക്ലറേഷൻ ആര് അംഗീകരിച്ചതാണെന്ന രാഹുൽ ഗാന്ധിയുടെ പ്രധാന ചോദ്യത്തിന് കമ്മീഷൻ നേരിട്ട് മറുപടി നൽകിയില്ല. തുടർന്ന് വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിലെത്തുകയായിരുന്നു. മാറ്റി നിർമ്മിച്ച ഫോം 6-ന് തങ്ങൾ അംഗീകാരം നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
തിരുത്തലുകൾ വരുത്തിയത് ആരാണെന്ന് പരിശോധിക്കാൻ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ വോട്ടർമാർ സമർപ്പിക്കുന്ന ഫോം 6-ൽ മുൻപ് വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ ചേർത്ത പുതിയ നിബന്ധനയാണ് തർക്കത്തിന് വഴിവെച്ചത്.
Story Summary
The Election Commission of India has rejected Rahul Gandhi’s allegation that Chief Election Commissioner Gyanesh Kumar unilaterally modified Form 6 during the Special Intensive Revision (SIR) exercise, calling the claim misleading. Meanwhile, the Supreme Court clarified that it had not approved any modified Form 6 and agreed to examine official records to determine who authorized the changes.




