Skip to content
November 19, 2026
⌕

ദുബായ്-തെല്‍ അവീവ് വിമാനം തകര്‍ത്ത് ഗാസ യുദ്ധത്തിന് പ്രതികാരം വീട്ടാനും രക്തസാക്ഷിയാകാനുമായിരുന്നു നീക്കമെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍; യു.എ.ഇ അധികൃതര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

October 6, 2026
Share this post to

ദുബായ്: ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വെച്ച് പൈലറ്റിന് നേരെ നടന്ന ക്രൂരമായ ആക്രമണം ഗാസ യുദ്ധത്തിനുള്ള പ്രതികാര നടപടിയായിരുന്നുവെന്ന സംശയത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 

പ്രതിയായ ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമ്മാമി, താന്‍ രക്തസാക്ഷിത്വം വരിക്കാനാണ് ലക്ഷ്യമിട്ടതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 


സെപ്റ്റംബര്‍ 30-ന് 182 യാത്രക്കാരുമായി പറന്ന എഫ്.കെ. 1073 വിമാനത്തില്‍ നടന്ന ഭീകരാക്രമണ ശ്രമത്തില്‍, ഇന്ത്യന്‍ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റിലെ കോടാലി ഉപയോഗിച്ച് അല്‍ ഹമ്മാമി തലങ്ങും വിലങ്ങും വെട്ടുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.


ആക്രമണത്തെ തുടര്‍ന്ന് ബോയിംഗ് 737 മാക്‌സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ വലിയ ഉയരത്തില്‍ നിന്ന് താഴേക്ക് പതിച്ചെങ്കിലും, ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ സമയോചിതമായി കോക്ക്പിറ്റിന്റെ വാതില്‍ തുറക്കുകയായിരുന്നു. 

ബഹളം കേട്ട് ഓടിയെത്തിയ വിമാനജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സാഹസികമായി സഹപൈലറ്റിനെ കീഴടക്കിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തെ ‘ഭീകരാക്രമണ ശ്രമം’ എന്ന് വിശേഷിപ്പിച്ച യു.എ.ഇ അധികൃതര്‍, സംഭവത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം തുടരുകയാണ്.

 

Get more updates from Pudukad News on Google