താനൂരിൽ ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: മുഖ്യ ആസൂത്രകൻ കൊല്ലത്ത് നിന്ന് പിടിയിൽ | Tanur Muslim League
മലപ്പുറം: താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ചെറിയകത്ത് സ്വദേശി സലാമിനെയാണ് ഡാൻസാഫ് സംഘം കൊല്ലം ആയിരംതെങ്ങിൽ വെച്ച് രഹസ്യ നീക്കത്തിലൂടെ പിടികൂടിയത്.(Tanur Muslim League Activist Attack Case Mastermind Salam Arrested Kollam)
ആക്രമണത്തിന് ശേഷം പ്രതി ജില്ല വിട്ട് ഒളിവിൽ കഴിയുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടര്ന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് താനൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക നിർദേശപ്രകാരം അന്വേഷണ സംഘം കൊല്ലത്തെത്തി സലാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Story Summary
The main mastermind behind the attempt to murder a Muslim League worker in Tanur, Malappuram, was arrested by the police. The accused, Salam, a native of Tanur Cheriyakath, was apprehended from Aayiramthengu in Kollam by the Tanur DANSAF team following a secret operation while he was on the run.




