ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി | Thrissur Junior Health Inspector Death
തൃശൂർ: പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി (Thrissur Junior Health Inspector Death). എറണാകുളം ഇരുമ്പനം സ്വദേശിനി സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം പുറത്തറിയുന്നത്. തൂങ്ങിമരിച്ച നിലയിലാണ് സാന്ദ്രയെ കണ്ടെത്തിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ സാന്ദ്ര പങ്കെടുക്കാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിന് സമീപത്തെ സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ മുറിയിൽ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story Summary:
A 29-year-old Junior Health Inspector was found dead at her workplace in Thrissur. Police found her hanging inside a reception room near a sub-centre and recovered an alleged suicide note from the spot. Further investigation is underway.




