Skip to content
November 19, 2026
⌕

വായ് ശുചിത്വം മുഖ്യം

October 7, 2026
Share this post to

നല്ല വായ് ശുചിത്വം പാലിക്കുന്നത് വഴി പല്ല് വേദന, മോണരോഗങ്ങൾ, വായ്നാറ്റം എന്നിവ ഒഴിവാക്കാനും പൊതുവായ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

 ദിവസവും രണ്ടുനേരം (രാവിലെയും രാത്രി ഉറങ്ങുന്നതിനു മുൻപും) രണ്ട് മിനിറ്റ് നേരം പല്ല് തേക്കുക.

ഓരോ തവണ ഭക്ഷണം കഴിച്ച ശേഷവും വായ നന്നായി ശുദ്ധജലം ഉപയോഗിച്ച് കഴുകുക.

മൃദുവായ നാരുള്ള ടൂത്ത് ബ്രഷുകൾ ഉപയോഗിക്കുക. മൂന്നു മാസം കൂടുമ്പോൾ ബ്രഷ് മാറ്റുക. പല്ലുകൾക്കിടയിലെ അഴുക്കുകൾ നീക്കം ചെയ്യാൻ ഡെന്റൽ ഫ്ലോസ് ഉപയോഗിക്കുക.

നാവ് വൃത്തിയാക്കാനും ശ്രദ്ധിക്കുക. അമിതമായ മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കുറയ്ക്കുക. ആറുമാസത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുക.

Get more updates from Pudukad News on Google