Skip to content
November 19, 2026
⌕

എം.എം മണിയെ മത്സരിപ്പിക്കാതിരുന്നത് തിരിച്ചടിയായി; ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റിയിലും സിപിഎം നേതൃത്വത്തിനെതിരെ വിമർശനം

October 7, 2026
Share this post to

ഇടുക്കി: അടിമാലിയിൽ ചേർന്ന സിപിഎം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റിയിലും സർക്കാരിനും നേതൃത്വത്തിനുമെതിരെ വിമർശനം.

തെരഞ്ഞെടുപ്പിൽ എം.എം മണിയെ മത്സരിപ്പിക്കാത്തത് ജില്ലയിൽ ഒട്ടാകെ പ്രതിഫലിച്ചെന്ന് പ്രതിനിധികൾ വിമർശനം ഉയർത്തി. 

ജില്ലാ നേതൃത്വത്തിന്റെ നിർദേശം മറികടന്ന് കെ.കെ ജയചന്ദ്രനെ ഉടുമ്പൻചോലയിൽ സ്ഥാനാർഥിയാക്കിയത് തിരിച്ചടി യായെന്നും, എം.എം മണിയുടെ വ്യക്തിപ്രഭാവം തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താനായില്ലെന്നും കമ്മിറ്റിയിൽ ചർച്ചയായി.

ദേശീയപാത 85 നേര്യമംഗലം വാളറാ റീച്ചിന്റെ നിർമ്മാണം മുടങ്ങിയത് ദേവികുളം മണ്ഡലത്തിൽ മുന്നണിക്കെതിരെ ജനവികാരം ഉണ്ടാക്കി.

 വിഷയത്തിൽ ഇടുക്കിയെ അവഗണിക്കുന്നെന്ന വികാരം സൃഷ്ടിക്കുവാൻ സർക്കാർ നിലപാടുകൾ കാരണമായി. സംസ്ഥാനത്ത് ആകെ ഉണ്ടായ എൽഡിഎഫ് വിരുദ്ധ വികാരം ജില്ലയിലെ തോൽവിക്ക് ആക്കം കൂട്ടിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു.

ജില്ലാ സെക്രട്ടറി സി.വി വർഗീസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലാണ് വിമർശനം ഉയർന്നത്.

സമാപന ദിവസമായ ഇന്നും ചർച്ച തുടരും. തിരുത്തൽ നടപടികളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും പുനഃസംഘടിപ്പിച്ചേക്കും.

 നിലവിൽ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടാത്ത 7 ഏരിയ കമ്മിറ്റി സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തും.

Get more updates from Pudukad News on Google