Skip to content
November 19, 2026
⌕

ചിന്നക്കനാലിൽ ചക്കക്കൊമ്പനടക്കമുള്ള കാട്ടാനകളെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം നീളും | Wild Elephant

October 7, 2026
Share this post to
Wild Elephant

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ജനവാസ മേഖലകളിൽ ഭീതി സൃഷ്ടിക്കുന്ന ‘ചക്കക്കൊമ്പൻ’, ‘മുറിവാലൻ പിടിയാന’ എന്നീ കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം വൈകും. വിഷയത്തിൽ ഹൈക്കോടതി നിർദേശം ലഭിച്ച ശേഷമേ വനംവകുപ്പ് തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ.(Wild Elephant Mission Delayed In Chinnakanal Pending High Court Directives)

വനപാലകരുടെ കണക്കനുസരിച്ച് ചക്കക്കൊമ്പൻ നാലും മുറിവാലൻ പിടിയാന മൂന്നും പേരുടെ ജീവനെടുത്തിട്ടുണ്ട്. നിലവിൽ ചക്കക്കൊമ്പൻ മദപ്പാടിലായി മതികെട്ടാനിലും, മുറിവാലൻ പിടിയാന എട്ട് ആന അടങ്ങുന്ന കൂട്ടത്തോടൊപ്പം 301 കോളനി ഭാഗത്തുമാണുള്ളത്. ആനകളുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ ദേവികുളം റേഞ്ച് ഓഫീസർ പ്രത്യേക വാച്ചർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജില്ലാ ഭരണകൂടം നാലംഗ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി.എസ്. ഈസ, കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാലാ സെന്റ് തോമസ് കോളജ് മുൻ പ്രൊഫസർ ജോമി അഗസ്റ്റിൻ, ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരടങ്ങുന്ന സംഘം പ്രദേശത്ത് നേരിട്ടെത്തി പഠനം നടത്തും.

Story Summary

The mission to tranquilize and relocate two rogue wild elephants, Chakkakomban and Murivalan Pidiyana, causing terror in Chinnakanal and Santhanpara in Idukki, has been delayed. Action will be taken strictly according to Kerala High Court directives following a study by a four-member expert committee appointed by the district administration

Get more updates from Pudukad News on Google