Skip to content
November 19, 2026
⌕

ഭരണത്തലവന്റെ ചുമതലയിൽ 25 വർഷങ്ങൾ പൂർത്തിയാക്കി നരേന്ദ്ര മോദി: താൻ നേടിയ എല്ലാ ജനകീയ മൂലധനവും രാഷ്ട്രത്തിന് സമർപ്പിക്കുന്നതായി പ്രഖ്യാപനം; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് ഭാരതത്തിന്റെ ‘പ്രധാൻ സേവകനിലേക്ക്’ നീണ്ട യാത്രയെ പ്രകീർത്തിച്ച് നേതാക്കൾ; 2047-ഓടെ ‘വികസിത ഭാരതം’ ലക്ഷ്യമിട്ടുള്ള സമാനതകളില്ലാത്ത ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ബി.ജെ.പിയുടെ ‘സേവാ ജ്യോതി’ ആഘോഷങ്ങൾ ശക്തം

October 7, 2026
Share this post to

ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായും തുടര്‍ന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഭരണത്തലവന്റെ ചുമതലയില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

പൊതുസേവനത്തിലും മികച്ച ഭരണത്തിലും ഊന്നി താന്‍ ആര്‍ജ്ജിച്ച എല്ലാ മൂലധനവും രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നുവെന്ന് മോദി വ്യക്തമാക്കി. 


2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത അദ്ദേഹം 12 വര്‍ഷത്തിലേറെ അവിടെ തുടരുകയും, തുടര്‍ന്ന് 2014, 2019, 2024 പൊതുതിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവായി മാറുകയും ചെയ്തു. 


ഈ നാഴികക്കല്ലിന്റെ ഭാഗമായി ബി.ജെ.പി രാജ്യവ്യാപകമായി ‘സേവാ സങ്കല്‍പ്പ് അഭിയാന്‍’ എന്ന പേരില്‍ ഒരു മാസത്തെ സേവന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. 

2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ജനസേവന പാതയില്‍ പ്രധാനമന്ത്രി മുന്നേറുമ്പോള്‍, ടോര്‍ച്ച് മാര്‍ച്ച്, ബൈക്ക് റാലി, സാംസ്‌കാരിക സന്ധ്യകള്‍ എന്നിവയോടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാന ‘സേവാ ജ്യോതി’ പരിപാടിയും ബി.ജെ.പി നേതൃത്വം ക്രമീകരിച്ചിട്ടുണ്ട്.

 

Get more updates from Pudukad News on Google