Skip to content
November 19, 2026
⌕

യുക്രെയ്ൻ ഡ്രോൺ ആക്രമണം: റഷ്യൻ കരിങ്കടൽ തീരത്തിന് സമീപം എണ്ണക്കപ്പലിന് തീപിടിച്ചു; 23 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതർ | Black Sea Oil Tanker Attack

October 7, 2026
Share this post to
Black Sea Oil Tanker Attack

മോസ്കോ: റഷ്യൻ കരിങ്കടൽ തീരത്തിന് സമീപം നാവിക ഡ്രോൺ ആക്രമണത്തെ തുടർന്ന് ലൈബീരിയൻ പതാക വഹിച്ച എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു. റഷ്യയിലെ പ്രമുഖ റിസോർട്ട് നഗരമായ സോചിക്ക് സമീപമാണ് സംഭവം.(Black Sea Oil Tanker Attack, 23 Indian Seafarers Safe After Oil Tanker Fire)

യുക്രെയ്ൻ നടത്തിയ നാവിക ഡ്രോൺ ആക്രമണത്തിലാണ് ക്രൂഡ് ഓയിൽ വഹിച്ചിരുന്ന കപ്പലിന് തീപിടിച്ചതെന്നാണ് റഷ്യൻ അധികൃതർ വ്യക്തമാക്കുന്നത്. തീയുടെ തീവ്രത കാരണം ആദ്യഘട്ടത്തിൽ അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. അപകടസമയത്ത് ക്രൂഡ് ഓയിൽ കടലിലേക്ക് പടർന്ന് വലിയ തോതിൽ പുക ഉയർന്നത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം റൊമാനിയൻ തീരത്തിന് സമീപം വച്ച് മറ്റൊരു കമേഴ്സ്യൽ കപ്പലായ ‘MV ROYAD MAMMADOV’ തീപിടിച്ച് മുങ്ങിയ സംഭവത്തിൽ രണ്ട് പേർ മരിക്കുകയും മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് റൊമാനിയൻ ആശുപത്രിയിൽ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരിങ്കടലിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് നേരെയുണ്ടാകുന്ന ഇത്തരം ഭീഷണികൾ ആഗോള സാമ്പത്തിക മേഖലയെയും ജീവനക്കാരുടെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

Story Summary

All 23 Indian crew members were safely rescued after a Liberian-registered oil tanker caught fire off the Russian coast near Sochi following a Ukrainian drone attack. India expressed deep concern over rising maritime security threats to commercial vessels in the Black Sea.

Get more updates from Pudukad News on Google