‘കേരളത്തിൻ്റെ വൈദ്യുതി പ്രതിസന്ധിക്ക് നിർണായക പരിഹാര നടപടികൾ’: NTPCയുമായി ധാരണയായെന്ന് മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan
തിരുവനന്തപുരം: കേരളം നേരിടുന്ന വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ന്യൂഡൽഹിയിൽ വെച്ച് നടന്ന ചർച്ചയിലാണ് സംസ്ഥാനത്തിന്റെ ഊർജ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികൾക്ക് ധാരണയായത്.(CM VD Satheesan Announces NTPC Agreements To Resolve Power Crisis)
കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം KSEB, NTPC, NTPC ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവർ ചേർന്ന് നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവെക്കും. പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതമുള്ള BESS പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യും. മഹാരാഷ്ട്രയിലെ NTPC സിന്നർ പദ്ധതിയിൽ നിന്ന് യൂനിറ്റിന് ₹5.18 നിരക്കിൽ കേരളത്തിന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. കായംകുളം 27 MW സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാന സഹകരണം ഉറപ്പാക്കാനും തീരുമാനമായി.
സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് എൻ ടി പി സിയോട് ആവശ്യപ്പെട്ടു. കൂടാതെ, രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പി പി എ ഒപ്പുവെക്കാൻ എൻ ടി പി സി സന്നദ്ധത അറിയിച്ചു. കെഎസ്ഇബിയുടെ സാങ്കേതിക പ്രവർത്തനങ്ങളും ആധുനിക വൈദ്യുതി മാനേജ്മെന്റ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനായി എൻടിപിസിയുടെ സാങ്കേതിക വൈദഗ്ധ്യം ലഭ്യമാക്കും. പുനരുപയോഗ ഊർജം, ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത എന്നിവ ഉറപ്പാക്കി കേരളത്തിന്റെ ഊർജ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ തീരുമാനങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Story Summary
Kerala Chief Minister V. D. Satheesan announced key decisions following a high-level meeting with NTPC in New Delhi to tackle the state’s rising power demand. Agreements include setting up BESS projects in Kayamkulam, Sreekandapuram, and Pothencode, procuring up to 300 MW power from Maharashtra, and seeking a dedicated power plant for Kerala.




