Skip to content
November 19, 2026
⌕

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് 3.3 ബില്യൺ ഡോളറിൻ്റെ യുദ്ധവിമാന നഷ്ടം: റിപ്പോർട്ട് പുറത്ത് | US Military

October 7, 2026
Share this post to
US Military

വാഷിംഗ്ടൺ: ഇറാനുമായി ആരംഭിച്ച യുദ്ധത്തിന് പിന്നാലെ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടം നേരിട്ടതായി യു.എസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ ഔദ്യോഗിക റിപ്പോർട്ട്. യുദ്ധത്തിൽ അമേരിക്കയുടെ 81-ഓളം യുദ്ധവിമാനങ്ങളും ഡ്രോണുകളും തകരുകയോ തകരാറിലാവുകയോ ചെയ്തിട്ടുണ്ട്. ഏകദേശം 3.3 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ യു.എസിന് ഉണ്ടായിരിക്കുന്നത്.(US Military Suffers 3 Billion Dollar Warplane Losses Iran Conflict CRS Report)

അമേരിക്കയുടെ ഏറ്റവും അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ F-35A ലൈറ്റ്‌നിംഗ് II, F-15E യുദ്ധവിമാനങ്ങൾ, എം.ക്യു-9 റീപ്പർ ഡ്രോണുകൾ എന്നിവ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടത്.  12 F-15E വിമാനങ്ങൾ, 1 F-35A സ്റ്റെൽത്ത് ഫൈറ്റർ, 2 A-10 തണ്ടർബോൾട്ട് II ഗ്രൗണ്ട്-അറ്റാക്ക് വിമാനങ്ങൾ, 7 KC-135 ഏരിയൽ റീഫ്യൂവലിംഗ് ടാങ്കറുകൾ എന്നിവ തകർന്നു.

45 MQ-9 റീപ്പർ ഡ്രോണുകൾ, 1 MQ-4C ട്രൈറ്റൺ, 3 MQ-1 ഡ്രോണുകൾ, 270 മില്യൺ ഡോളർ വിലമതിക്കുന്ന 1 E-3 സെൻട്രി സർവൈലൻസ് വിമാനം, 1 AH-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ, 4 AH-6 ലിറ്റിൽ ബേർഡ്, 1 MH-60 സീ ഹോക്ക് ഹെലികോപ്റ്റർ എന്നിവയും തകർന്നു. മാർച്ച് 2-ന് കുവൈറ്റിന് മുകളിൽ വെച്ച് അമേരിക്കയുടെ തന്നെ പ്രതിരോധ സംവിധാനം മാറി ആക്രമിച്ചതിനെ തുടർന്ന് 3 F-15 വിമാനങ്ങൾ തകർന്നു വീണിരുന്നു.

കൂടാതെ ജോർദാനിലെ മുവാഫാഖ് സാൽതി എയർ ബേസിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ 8 F-15 വിമാനങ്ങൾക്ക് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചു. യുദ്ധത്തിന് അമേരിക്ക ഇതുവരെ ചെലവഴിച്ച ആയുധങ്ങളുടെ ആകെ തുക 28.1 ബില്യൺ ഡോളറായി ഉയർന്നതായി യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സംഭവത്തിൽ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Story Summary

A US Congressional Research Service report reveals that the US military lost or sustained damage to 81 aircraft and drones worth $3.3 billion in the Iran conflict, including F-35A stealth fighters, F-15s, and MQ-9 Reaper drones.

Get more updates from Pudukad News on Google