"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സാങ്കേതികവിദ്യയാണ് ഈ നൂറ്റാണ്ടിൻ്റെ ശക്തി’: പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi   •  ‘രാഷ്ട്രീയപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ’: സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ | Iran Offers Mediation   •  ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ രാജ്യത്തുടനീളം സമരം തുടരും’: അഭിജീത് ദീപ്‌കെ; ഡൽഹി പൊലീസിന് 24 മണിക്കൂർ അന്ത്യശാസനം നൽകി CJP | Abhijeet Dipke   •  ഫ്രാൻസിൽ വൻ സൈബർ ആക്രമണം: സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില 50 ഡിഗ്രിയാക്കി ഉയർത്തി ഹാക്കർമാർ | France Supermarket   •  അഡ്‌ലെയ്ഡിൽ റോഡിൽ പ്രാർത്ഥിക്കുന്നതിനിടയിൽ കാറിടിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥിനി മരിച്ച സംഭവം: ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി | International Student   •  

മുംബൈയിലും സിജെപി പ്രതിഷേധം: നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ 400 പേർ കസ്റ്റഡിയിൽ | Mumbai CJP protest

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

Mumbai CJP protest

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

മുംബൈ: ഡൽഹിയിലെ ജന്തർമന്തറിലെ പ്രതിഷേധത്തിന് പിന്തുണയുമായി മുംബൈയിലും നടന്ന സിജെപി സമരത്തിനിടെ നടൻ ഇമ്രാൻ ഖാൻ ഉൾപ്പെടെ 400 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു (Mumbai CJP protest). മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്തായിരുന്നു പ്രതിഷേധം. സമാധാനപരമായ സമരത്തെ പൊലീസ് അടിച്ചമർത്തിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ഡൽഹിയിൽ സിജെപി ആഹ്വാനം ചെയ്ത പ്രകടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മുംബൈയിലും പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ തുഷാർ ഗാന്ധിയെയും മറ്റ് ചില സംഘാടകരെയും ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കസ്റ്റഡിയിലെടുത്താലും സമരം തുടരുമെന്ന് തുഷാർ ഗാന്ധിയും സംഘാടകരും എക്സിൽ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു. ഉച്ചയ്ക്കുശേഷം എല്ലാവരും ഓഗസ്റ്റ് ക്രാന്തി മൈതാനിയിലേക്ക് എത്തണമെന്നും അവർ അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെ വൈകുന്നേരത്തോടെ പ്രതിഷേധത്തിന് പിന്തുണയുമായി ആയിരക്കണക്കിന് ആളുകൾ മൈതാനത്തേക്ക് എത്തിയെന്നാണ് റിപ്പോർട്ട്.

അതേസമയം, സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ദക്ഷിണ മുംബൈയിലെ ഹുതാത്മ ചൗക്കിന് സമീപം പ്രതിഷേധിച്ച പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Summary:
Around 400 people, including actor Imran Khan, were detained during a CJP protest at Mumbai’s August Kranti Maidan in support of the demonstration at Delhi’s Jantar Mantar. Tushar Gandhi and other organisers had called on supporters to join the protest, while VBA activists led by Prakash Ambedkar were also detained during a separate demonstration.

Get more updates from Pudukad News on Google