"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

തിരുവനന്തപുരം നഗരത്തിലെ അപകടകരമായ കേബിളുകൾ നീക്കുന്നു; ആദ്യഘട്ടം അഞ്ച് വാർഡുകളിൽ | Thiruvananthapuram Corporation overhead cable removal

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thiruvananthapuram Corporation overhead cable removal

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: നഗരപരിധിയിൽ അനാവശ്യമായി സ്ഥാപിച്ചിട്ടുള്ളതും അശാസ്ത്രീയമായി തൂങ്ങിക്കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളതുമായ ഓവർഹെഡ് കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ പദ്ധതി തയ്യാറാക്കി (Thiruvananthapuram Corporation overhead cable removal). അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്ന കേബിളുകൾ ക്രമീകരിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി നഗരത്തിലെ 101 വാർഡുകളിലും പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിൽ അഞ്ച് വാർഡുകളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.

ഇത്തരം കേബിളുകൾ നീക്കം ചെയ്യണമെന്ന് നഗരസഭാ കൗൺസിൽ നേരത്തെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നിർദേശം പാലിക്കാത്തപക്ഷം നഗരസഭ നേരിട്ട് കേബിളുകൾ നീക്കം ചെയ്യുകയും ബന്ധപ്പെട്ട സേവനദാതാക്കളിൽ നിന്ന് ചെലവും നഷ്ടപരിഹാരവും ഈടാക്കുകയും ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. വാരണാസി, മുംബൈ നഗരങ്ങളിൽ മാത്രമാണ് രാജ്യത്ത് ഇത്തരമൊരു പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുള്ളതെന്ന് നഗരസഭ വ്യക്തമാക്കി.

ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സേവനദാതാക്കൾ, ഫ്രാഞ്ചൈസികൾ എന്നിവരുടെ യോഗത്തിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ്‌വർക്കിനാണ് കരാർ നൽകിയിരിക്കുന്നത്.

തിരിച്ചറിയുന്നതിനായി ടാഗ് ചെയ്യാത്ത കേബിളുകൾ ആദ്യം മുറിച്ചുനീക്കും. തുടർന്ന് നിലനിർത്തേണ്ട കേബിളുകൾ ഒരുമിച്ച് ക്രമീകരിച്ച് യന്ത്രസഹായത്തോടെ ക്ലിപ്പ് ചെയ്ത് സുരക്ഷിതമാക്കും. ഇതിലൂടെ റോഡുകളിലും നടപ്പാതകളിലും അലക്ഷ്യമായി കിടക്കുന്ന വയറുകൾ മൂലമുള്ള അപകടസാധ്യത കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

പാളയം, ഫോർട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ വാർഡുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരസഭയുടെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന പാളയത്തുനിന്നാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.

ഒക്ടോബർ 12 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മേയർ വി.വി. രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ സ്വാഗതം പറയും.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കരമന അജിത്, വി. സത്യവതി, എം.ആർ. ഗോപൻ, മഞ്ജു ജി.എസ്., ചെമ്പഴന്തി ഉദയൻ, സിന്ധു ശശി എന്നിവരും നഗരസഭയിലെ ബിജെപി ലീഡർ പാപ്പനംകോട് സജി, എൽഡിഎഫ് ലീഡർ എസ്.പി. ദീപക്, യുഡിഎഫ് ലീഡർ കെ.എസ്. ശബരിനാഥൻ, പാളയം കൗൺസിലർ ഷേർളി, കോർപറേഷൻ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, സൂപ്രണ്ടിങ് എൻജിനിയർ സജീഷ്, എ.എക്‌സ്.ഇ. സുമ എന്നിവരും ചടങ്ങിൽ സംസാരിക്കും.

Story Summary: Thiruvananthapuram Corporation has drawn up a plan to remove unnecessary and unsafe overhead cables and organise the remaining telephone and internet wires across all 101 wards. The first phase will cover Palayam, Fort, Kannammoola, Thycaud and Perunthanni, with the project scheduled to be inaugurated on October 12.

Get more updates from Pudukad News on Google