"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സാങ്കേതികവിദ്യയാണ് ഈ നൂറ്റാണ്ടിൻ്റെ ശക്തി’: പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi   •  ‘രാഷ്ട്രീയപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ’: സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ | Iran Offers Mediation   •  ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ രാജ്യത്തുടനീളം സമരം തുടരും’: അഭിജീത് ദീപ്‌കെ; ഡൽഹി പൊലീസിന് 24 മണിക്കൂർ അന്ത്യശാസനം നൽകി CJP | Abhijeet Dipke   •  ഫ്രാൻസിൽ വൻ സൈബർ ആക്രമണം: സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില 50 ഡിഗ്രിയാക്കി ഉയർത്തി ഹാക്കർമാർ | France Supermarket   •  അഡ്‌ലെയ്ഡിൽ റോഡിൽ പ്രാർത്ഥിക്കുന്നതിനിടയിൽ കാറിടിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥിനി മരിച്ച സംഭവം: ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി | International Student   •  

റിയാദിനെ നടുക്കി ഹൂതി ആക്രമണം: 12 പേർ കൊല്ലപ്പെട്ടു, 309 പേർക്ക് പരിക്കേറ്റു; സ്ഥിരീകരിച്ച് സൗദി അറേബ്യ; പരിക്കേറ്റ പലരുടെയും നില ഗുരുതരം

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിയാദ്: ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു.

 ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്.

 പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ സൗദിക്ക് നേരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിത്.

പരിക്കേറ്റ നിരവധി പേരുടെ അതീവ ഗുരുതരമെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി അറേബ്യക്കാരാണ്.

 ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്‌ത്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിലുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാൾ അമേരിക്കൻ പൗരനാണ്.

റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു.

സൗദിയുടെ പോർവിമാനങ്ങൾ പ്രത്യാക്രമണം നടത്തിയതായാണ് വിവരം.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി.

 ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ താത്കാലികമായി നിർത്തിയിട്ടുണ്ട്.

Get more updates from Pudukad News on Google