"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

മണിക്കൂറുകൾ നീണ്ട തടങ്കലിന് പിന്നാലെ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവർ മോചിതർ: ഡൽഹിയിലും മുംബൈയിലും പ്രക്ഷോഭം പ്രഖ്യാപിച്ച് CJP | CJP Leaders

October 11, 2026
Share this post to
🌐 Select your Language:

Current: മലയാളം

CJP Leaders

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി : ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ തടങ്കലിലാക്കിയ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ മോചിപ്പിച്ചു. ഡൽഹി കാന്ത് പോലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ഇവരുടെ മോചനം ഉത്തരവിട്ടതെന്ന് സി.ജെ.പിയുടെ ലീഗൽ ഹെഡ് രത്ന സിംഗ് അറിയിച്ചു.(CJP Leaders Abhijeet Dipke Saurav Das Ashutosh Ranka Released From Detention)

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ അപാകതകൾക്കെതിരെയും സി.ജെ.പി ഡൽഹി ജന്ദർമന്ദറിൽ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിലാണ് നേതാക്കളുടെ മോചനം. രാജ്യവ്യാപകമായി നൂറുകണക്കിന് പ്രവർത്തകരെയും നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത സംഭവങ്ങൾക്ക് പിന്നാലെയാണ് ഡൽഹിയിൽ പുതിയ പ്രതിഷേധ പരിപാടികൾക്ക് പാർട്ടി ആഹ്വാനം ചെയ്തിട്ടുള്ളത്.

നേതാക്കളുടെ മോചനത്തിന് പിന്നാലെ ഡൽഹിയിലും മുംബൈയിലും സി ജെ പി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കസ്റ്റഡിയിലെടുത്ത ധ്രുവ് റാത്തിയേയും മോചിപ്പിച്ചിരുന്നു.

Story Summary

CJP leaders Abhijeet Dipke, Saurav Das, and Ashutosh Ranka were released from detention following an order by the Executive Magistrate’s court at the Delhi Cantt Police Station. The leaders were initially detained amid sweeping security restrictions ahead of demonstrations demanding the resignation of Chief Election Commissioner Gyanesh Kumar.

Get more updates from Pudukad News on Google