കാഴ്ച ശക്തിക്ക് ചുവന്ന ചീര

🌐 Select your Language:
Current: മലയാളം
Current: മലയാളം

ചുവന്ന ചീരയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം അകറ്റാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ഇത് സഹായിക്കുന്നു.
ചുവന്ന ചീരയിലെ നാരുകളും ഫ്ലേവനോയ്ഡുകളും രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദീഭവിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപകാരപ്പെടുന്നു.
കാത്സ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ബലം വർദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും നൈട്രേറ്റുകളും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു.
ലുട്ടീൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി മെച്ചപ്പെടുത്താനും നേത്രരോഗങ്ങളെ പ്രതിരോധിക്കാനും ഇത് നല്ലതാണ്.
Get more updates from Pudukad News on Google






