"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
‘ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, സാങ്കേതികവിദ്യയാണ് ഈ നൂറ്റാണ്ടിൻ്റെ ശക്തി’: പ്രധാനമന്ത്രി നരേന്ദ്ര മോദി | PM Modi   •  ‘രാഷ്ട്രീയപരമായ ചർച്ചകളിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ’: സൗദി-ഹൂതി ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഇറാൻ | Iran Offers Mediation   •  ‘ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ രാജ്യത്തുടനീളം സമരം തുടരും’: അഭിജീത് ദീപ്‌കെ; ഡൽഹി പൊലീസിന് 24 മണിക്കൂർ അന്ത്യശാസനം നൽകി CJP | Abhijeet Dipke   •  ഫ്രാൻസിൽ വൻ സൈബർ ആക്രമണം: സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളുടെ താപനില 50 ഡിഗ്രിയാക്കി ഉയർത്തി ഹാക്കർമാർ | France Supermarket   •  അഡ്‌ലെയ്ഡിൽ റോഡിൽ പ്രാർത്ഥിക്കുന്നതിനിടയിൽ കാറിടിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥിനി മരിച്ച സംഭവം: ഡ്രൈവറുടെ ജയിൽ ശിക്ഷ ഒഴിവാക്കി | International Student   •  

ഡൽഹിയിലെ പ്രതിഷേധത്തിനിടെ പൊലീസ് ബംഗ്ലാ സാഹിബ് ഗുരുദ്വാരയിൽ പ്രവേശിച്ച സംഭവത്തിൽ കടുത്ത ആശങ്ക: മുൻ സി.ഇ.സി ഉൾപ്പെടെ 17 പ്രമുഖർ സമയബന്ധിതമായ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവർണർക്ക് കത്തയച്ചു; ആരാധനാലയങ്ങൾ പൊലീസ് നടപടികളുടെ കേന്ദ്രമാകരുതെന്ന് മുന്നറിയിപ്പ്

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ ഒക്ടോബര്‍ 10-ന് നടന്ന പ്രതിഷേധത്തിനിടയില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ബംഗ്ലാ സാഹിബ് ഗുരുദ്വാരയ്ക്കുള്ളില്‍ പൊലീസ് പ്രവേശിച്ച സംഭവത്തില്‍ ഉന്നതതല സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രമുഖ വ്യക്തികള്‍.

മുന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്. വൈ. ഖുറൈഷി, പട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഇഖ്ബാല്‍ അഹമ്മദ് അന്‍സാരി എന്നിവരടങ്ങുന്ന 17 മുന്‍ ഉന്നത ഉദ്യോഗസ്ഥരാണ് സംഭവത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും പൊലീസ് കമ്മീഷണര്‍ക്കും കത്തെഴുതിയത്. 

‘സിറ്റിസണ്‍സ് ഫോര്‍ ഫ്രറ്റേണിറ്റി – ഭാരത്’ എന്ന സംഘടനയുടെ പേരിലയച്ച കത്തിന്റെ പകര്‍പ്പുകള്‍ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്.


ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ താവളങ്ങളായി ആരാധനാലയങ്ങളെ മാറ്റരുതെന്നും ഏതൊരു രാഷ്ട്രീയ സാഹചര്യത്തിലും ഇത്തരം കേന്ദ്രങ്ങളുടെ വിശുദ്ധിയും സ്വയംഭരണാധികാരവും സംരക്ഷിക്കപ്പെടണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 


അഭിജീത് ദിപ്‌കെയുടെ കൊക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കിടെ ഷൂ ധരിച്ചുകൊണ്ട് ഡല്‍ഹി പൊലീസ് ഗുരുദ്വാര വളപ്പില്‍ പ്രവേശിച്ചെന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍ പ്രവേശന കവാടത്തിലെ പൊതുവഴിയിലൂടെ മാത്രമാണ് ഉദ്യോഗസ്ഥര്‍ നടന്നതെന്നും സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ദുരുദ്ദേശ്യത്തോടെയാണ് വീഡിയോകള്‍ പ്രചരിപ്പിച്ചതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ പരാതിയില്‍ എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Get more updates from Pudukad News on Google