"> Skip to content
Sample Header Banner
October 13, 2026
⌕
Breaking

ജോയ്ആലുക്കാസിൽ ‘ജോയ് വാലി ദീവാലി’ ഓഫർ; ആഭരണങ്ങളുടെ പണിക്കൂലിയിൽ 50% ഇളവ് | Joyalukkas Diwali offers

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

Joyalukkas Diwali offers

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ ‘ജോയ് വാലി ദീവാലി’ ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചു (Joyalukkas Diwali offers). സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾ ഉൾപ്പെടെ എല്ലാ വിഭാഗം ആഭരണങ്ങളുടെയും പണിക്കൂലിയിൽ ഫ്ലാറ്റ് 50 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 8 വരെ ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഓഫറുകൾ ലഭ്യമാകും.

പണിക്കൂലിയിലെ ഇളവിന് പുറമെ പഴയ സ്വർണം മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുന്നതിനും പ്രത്യേക എക്സ്ചേഞ്ച് സൗകര്യമുണ്ട്. പഴയ സ്വർണത്തിന്റെ തൂക്കത്തിലോ മൂല്യത്തിലോ കുറവു വരുത്താതെ പൂർണ മൂല്യം ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

പഴയ സ്വർണം മാറ്റി പണമാക്കാം
അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണം പണയം വയ്ക്കുന്നതിന് പകരമായി പഴയ സ്വർണം പണമാക്കി മാറ്റാനുള്ള സൗകര്യവും ജോയ്ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. പഴയ സ്വർണത്തിന്റെ മൂല്യം കണക്കാക്കിയ ശേഷം 15 മിനിറ്റിനുള്ളിൽ തുക ഉപഭോക്താവിന് കൈമാറുമെന്ന് കമ്പനി അറിയിച്ചു.

പരമ്പരാഗത ഇന്ത്യൻ ആഭരണ ഡിസൈനുകൾക്കൊപ്പം ഇറ്റാലിയൻ, ടർക്കിഷ് ഉൾപ്പെടെയുള്ള ആഗോള ട്രെൻഡുകളിലുള്ള ഡിസൈനുകളും ഷോറൂമുകളിൽ ലഭ്യമാണ്. പത്തു ലക്ഷത്തിലധികം വൈവിധ്യമാർന്ന ഡിസൈനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി.

‘ജോയ് വാലി ദീവാലി’ ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ സന്തോഷം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

Story Summary: Joyalukkas has launched its ‘Joy Wali Diwali’ festive offers across all its showrooms in India, offering a flat 50% discount on making charges for gold, diamond, platinum and silver jewellery. The promotion also includes a gold exchange facility and a service to convert old gold into cash within 15 minutes. The offers are available until November 8.

Get more updates from Pudukad News on Google