‘രാഹുൽ ഗാന്ധി എന്നെ തള്ളി, അനാവശ്യമായി ദേഷ്യപ്പെട്ടു’: ഗർഭിണിയായ മാധ്യമ പ്രവർത്തകയുടെ വാക്കുകൾ ചർച്ചയാകുന്നു, നിഷേധിച്ച് കോൺഗ്രസ് | Pregnant Journalist

Current: മലയാളം

ന്യൂഡൽഹി: സുപ്രീം കോടതി വളപ്പിൽ വെച്ച് പ്രതിപക്ഷ പ്രതിഷേധത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തന്നോട് ക്രൂരമായി പെരുമാറുകയും തള്ളിയിടുകയും ചെയ്തുവെന്ന ഗുരുതര ആരോപണവുമായി മാധ്യമപ്രവർത്തക റിച പരാശർ. തുടർന്ന് ഇവരെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും രാഹുൽ ഗാന്ധി അനാവശ്യമായി ദേഷ്യപ്പെട്ട് തന്നോട് മോശമായി പെരുമാറിയെന്നുമാണ് റിച ആരോപിക്കുന്നത്.(Pregnant Journalist Alleges Assault By Rahul Gandhi During Protest Congress Denies Claim)
എന്നാൽ ഈ ആരോപണങ്ങൾ ബിജെപി മെനഞ്ഞെടുത്ത വ്യാജ പ്രചരണമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ മുന്നണി സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടെയായിരുന്നു സംഭവം. പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോൾ രാഹുൽ ഗാന്ധി കോപത്തോടെ കൈയ്യിൽ പിടിച്ച് വലിച്ചുവെന്നും, തുടർന്ന് സുരക്ഷാ ജീവനക്കാരും കാമറാമാനും ഉൾപ്പെടെ തന്റെ മുകളിലേക്ക് വീഴുകയായിരുന്നുവെന്നും റിച ആശുപത്രി കിടക്കയിൽ നിന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ച കോൺഗ്രസ് നേതാവ് അൽക്ക ലാംബ, സംഭവം നടന്നു എന്ന് പറയുന്ന സമയവും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സമയവും തമ്മിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ എവിടെയും രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകയെ തള്ളിയിടുന്നതായി വ്യക്തമല്ലെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധിയുടേത് ഗുണ്ടായിസമാണെന്നും ഗർഭിണിയായ മാധ്യമപ്രവർത്തകയെ ആക്രമിച്ചതിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് പുറത്തുവന്നതെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ബിജെപി നേതാക്കൾ ആശുപത്രിയിലെത്തി റിച പരാശറിനെ സന്ദർശിച്ചു. കേസിൽ കൂടുതൽ രാഷ്ട്രീയ വാക്പോരുകൾ തുടരുകയാണ്.
Story Summary
A three-month pregnant journalist, Richa Parashar, has alleged that Congress MP Rahul Gandhi aggressively pushed her during an Opposition protest at the Supreme Court premises, leading to her hospitalization. The Congress firmly denied the allegations, calling them a BJP-driven conspiracy, while BJP leaders visited the journalist in the hospital and condemned Gandhi’s behavior.






