"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

റഷ്യൻ ഡീസൽ ഡീലിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ എതിർപ്പു രൂക്ഷമാകുന്നു

October 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റിലെ മജോറിറ്റി ലീഡർ ആയിരുന്ന മിച് മക്കോനൽ ഉൾപ്പെടെ 12 സെനറ്റർമാർ പ്രസിഡന്റ് ട്രംപ് റഷ്യയുമായി ഉണ്ടാക്കിയ ഡീസൽ കച്ചവടത്തെ അപലപിച്ചു. സെനറ്റിലെ ഇന്ത്യ കോക്കസ് കോ-ചെയർ ജോൺ കോർണിനാണ് കരാറിനെ എതിർത്ത മറ്റൊരു റിപ്പബ്ലിക്കൻ.

റഷ്യയ്ക്കു ശക്തി പകരുന്ന ചൈനയെ പോലുള്ള രാജ്യങ്ങളെ ഉപരോധം ചുമത്തി ദുർബലമാക്കുകയാണ് വേണ്ടതെന്നു ട്രംപിന് എഴുതിയ കത്തിൽ അവർ ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് സെനറ്റർമാരായ ഡിക് ഡർബിൻ, റിച്ചാർഡ് ബ്ലൂമെന്താൾ, ജീൻ ഷഹീൻ, ഷെൽഡൺ വൈറ്റ്ഹൗസ്, ജാക്ക് റീഡ്, ക്രിസ് കൂൺസ്, എന്നിവരും റിപ്പബ്ലിക്കൻ അംഗങ്ങളായ തോം ടില്ലിസ്, സൂസൻ കോളിൻസ്,അലൻ ആംസ്ട്രോംഗ്, ലിസ മൂർക്കോവ്സ്കി എന്നിവരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

ട്രഷറി വകുപ്പിന്റെ ലൈസൻസ് നമ്പർ 135 റഷ്യയുടെ ഡീസൽ കയറ്റുമതിക്ക് ഉണ്ടായിരുന്ന വിലക്കുകൾ മൊത്തം നീക്കിയെന്നു അവർ ചൂണ്ടിക്കാട്ടി. “റഷ്യൻ എണ്ണ പൊതുവിപണിയിൽ വിൽക്കാൻ അനുമതി നൽകുന്നത് അമേരിക്കൻ സുരക്ഷാ താല്പര്യങ്ങൾക്ക് പരുക്കേൽപിക്കുന്നു, അത് യുക്രൈനോടുള്ള വഞ്ചനയാണ്. പുട്ടിന്റെ പ്രാകൃതമായ യുദ്ധത്തെ ചെറുത്തു നിൽക്കുന്ന യുക്രൈൻ ജനതയെ യുഎസ് വഞ്ചിക്കയാണ്.”

സെപ്റ്റംബറിൽ കോൺഗ്രസ് പാസാക്കുകയും ട്രംപ് ഒപ്പുവയ്ക്കുകയും ചെയ്ത ലിൻഡ്സെ ഗ്രെയം ബിൽ നടപ്പാക്കി റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്താൻ അവർ ട്രംപിനോട് ആവശ്യപ്പെട്ടു.

റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന മറ്റൊരു രാജ്യമായ ഇന്ത്യയെ കത്തിൽ പരാമർശിക്കുന്നില്ല. ഇറാൻ യുദ്ധത്തിനിടയിൽ വർധിച്ച ഇന്ധന വില കുറയ്ക്കേണ്ടത് ആവശ്യമാണെങ്കിലും റഷ്യൻ കരാർ കൊണ്ട് അതു കാര്യമായി നടക്കില്ലെന്നു അവർ ചൂണ്ടിക്കാട്ടി.

റിപ്പബ്ലിക്കൻ പാർട്ടിയിൽ റഷ്യൻ ഡീലിനെതിരെ വർധിച്ചു വരുന്ന എതിർപ്പിന്റെ ഭാഗമാണീ കത്ത്. ഞായറാഴ്ച്ച സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി അംഗങ്ങളായ ഏഴു സെനറ്റർമാർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. മാക്കോനൽ, കോർണിന്, ആംസ്ട്രോങ് എന്നിവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

ലോകത്തിനു വേണ്ടിയാണു റഷ്യൻ ഡീൽ ഉണ്ടാക്കിയതെന്നും ആഗോള എണ്ണ വില കുറഞ്ഞെന്നും ചൊവാഴ്ച്ച ട്രംപ് പറഞ്ഞു.

Get more updates from Pudukad News on Google