ആസ്റ്റർ മെഡ്സിറ്റിയിലേക്ക് ഇനി എളുപ്പയാത്ര; ‘ആസ്റ്റർ വൺഡി’ ഫീഡർ ബസ് സർവീസ് ആരംഭിച്ചു | Aster Medcity Feeder Bus Service

Current: മലയാളം

കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിലേക്ക് എത്തുന്ന രോഗികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ ബസ് സർവീസ് ആരംഭിച്ചു (Aster Medcity Feeder Bus Service). ടി.ജെ. വിനോദ് എംഎൽഎയും എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കും ചേർന്ന് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.
ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡിന്റെയും വൺഡി യൂണിഫൈഡ് മൊബിലിറ്റി പ്ലാറ്റ്ഫോമിന്റെയും സഹകരണത്തോടെയാണ് ആസ്റ്റർ മെഡ്സിറ്റി പുതിയ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. 40 സീറ്റുകൾ വീതമുള്ള ആറ് എയർകണ്ടീഷൻഡ് ബസുകളാണ് ഘട്ടംഘട്ടമായി സർവീസിനായി നിരത്തിലിറക്കുന്നത്.
ആസ്റ്റർ മെഡ്സിറ്റിയിലെ ജീവനക്കാർ, രോഗികൾ, സന്ദർശകർ തുടങ്ങി ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാവർക്കും സേവനം പ്രയോജനപ്പെടുത്താം. തിങ്കൾ മുതൽ ശനി വരെയാണ് സർവീസ്. ചേരാനല്ലൂർ, ഇടപ്പള്ളി, കളമശ്ശേരി, വൈറ്റില, നോർത്ത് പറവൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ബസുകൾ ഓടുക. ആസ്റ്റർ മെഡ്സിറ്റിയിൽനിന്ന് മെട്രോ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും ഓരോ 20 മിനിറ്റിലും സർവീസ് ഉണ്ടായിരിക്കും.
എഐ അധിഷ്ഠിതമായ വൺഡി ഇന്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പിന്തുണയോടെയാണ് സർവീസ് പ്രവർത്തിക്കുന്നത്. ബസുകളുടെ വരവും പോക്കും സംബന്ധിച്ച തത്സമയ വിവരങ്ങൾ ആസ്റ്റർ ക്യാമ്പസിൽ സ്ഥാപിച്ച സ്ക്രീനുകളിലൂടെ അറിയാനാകും. ബസുകൾക്കുള്ളിലും യാത്രാ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ വൺഡി ആപ്പ് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഒന്നിലധികം യാത്രകൾ ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യത്തിനൊപ്പം പ്രതിവാര, പ്രതിമാസ പാസുകളും ലഭ്യമാണ്. ആശുപത്രിയിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദവും ക്രമബദ്ധവുമാക്കാൻ പുതിയ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
Story Summary: Aster Medcity has launched the ‘Aster ONDC’ chartered feeder bus service in partnership with Clean Smart Bus Limited and the ONDC Unified Mobility Platform to improve daily connectivity for patients, staff and visitors. Six air-conditioned buses, each with 40 seats, will be introduced in phases, connecting Cheranalloor, Edappally, Kalamassery, Vyttila and North Paravur from Monday to Saturday. Services to metro and bus stations from the hospital will operate every 20 minutes. Tickets and weekly or monthly passes are available through the ONDC app.






