പത്മശ്രീ പുരസ്കാര ജേതാവും അപൂർവ നെൽവിത്തുകളുടെ കാവൽക്കാരനുമായ ചെറുവയൽ രാമൻ അന്തരിച്ചു; അന്ത്യം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ

Current: മലയാളം

കോഴിക്കോട്: പത്മശ്രീ ചെറുവയല് രാമന് അന്തരിച്ചു. കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയില് ഇരിക്കവേയാണ് അന്ത്യം. ശാരീരിക അവശതകളെ തുടര്ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു.
പരമ്പരാഗത നെല്വിത്ത് ശേഖരണത്തിലൂടെ ശ്രദ്ധേയനായ കര്ഷകനായിരുന്നു അദ്ദേഹം.
വയനാട്ടിലെ കുറിച്യ വിഭാഗത്തില് പെട്ട ചെറുവയല് രാമനെ അപൂര്വയിനം വിത്തുകളുടെ കാവല്ക്കാരനായാണ് ലോകമെങ്ങും അറിയപ്പെട്ടിരുന്നത്.
ഈ പരിശ്രമങ്ങള്ക്കാണ് രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചത്. 2023 റിപ്പബ്ലിക്ക് ദിനത്തിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. 52 ഇനം അപൂര്വ നെല്വിത്തുകള് ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ കൃഷിരീതി.
പത്താം വയസ്സ് മുതല് മണ്ണില് പണിയെടുക്കാന് തുടങ്ങിയ അദ്ദേഹം, അമ്മാവന് നല്കിയ 40 ഏക്കര് ഭൂമിയിലാണ് കൃഷിയെ ഗൗരവത്തിലെടുക്കുന്നത്.
ഹൈബ്രിഡ് വെറൈറ്റികളും ജനിതകവിത്തുകളും വന്നെത്തിയെങ്കിലും പൈതൃകമായി ചെയ്തുവന്ന കൃഷിരീതികളും വിത്തിനങ്ങള് സൂക്ഷിച്ചുവച്ചുമാണ് അദ്ദേഹത്തിന്റെ കൃഷി.






