"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

‘മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ സിജെപി എവിടെ?’; ഡൽഹി പ്രതിഷേധത്തെ വിമർശിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത | Rekha Gupta CJP protest remarks

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിജെപിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മറ്റ് സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സംഘടന എവിടെയാണെന്നും അവിടങ്ങളിൽ പ്രതിഷേധം നടത്താത്തത് എന്തുകൊണ്ടാണെന്നും ബിജെപി നേതാവായ രേഖ ഗുപ്ത ചോദിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. (Rekha Gupta CJP protest remarks)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെ ചോദ്യം ചെയ്യുന്നതിനെയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്ത് മുമ്പും പലതവണ ഇത്തരം പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഏത് പാർട്ടി അധികാരത്തിലിരുന്നാലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. മുൻകാലങ്ങളിൽ എതിർപ്പുകൾ ഉയരാതിരുന്നത് എന്തുകൊണ്ടാണെന്നും ഇപ്പോൾ മാത്രം എതിർപ്പുകൾ ഉയരുന്നത് എന്തിനാണെന്നും രേഖ ഗുപ്ത ചോദിച്ചു. ഡൽഹിയിൽ നടക്കുന്ന കുത്തിയിരിപ്പ് സമരങ്ങളും പ്രതിഷേധങ്ങളും നഗരത്തിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ജനാധിപത്യ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്നത് അധികാരത്തിലെത്താൻ കഴിയാത്തതുകൊണ്ടാണെന്നും അവർ കുറ്റപ്പെടുത്തി. തമിഴ്നാട്ടിലോ കേരളത്തിലോ അധികാരത്തിലെത്തിയാലും ഇത്തരം വോട്ടർപട്ടിക പരിഷ്കരണങ്ങൾ അവിടെ നടക്കില്ലേയെന്നും രേഖ ഗുപ്ത ചോദിച്ചു.

സിജെപി ആം ആദ്മി പാർട്ടിയുടെ ‘ബി ടീം’ ആണെന്ന ബിജെപിയുടെ ആരോപണവും മുഖ്യമന്ത്രി ആവർത്തിച്ചു. പഞ്ചാബിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അവിടെ പോയി പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ആം ആദ്മി പാർട്ടി നൽകുന്ന രാഷ്ട്രീയ അജണ്ട അനുസരിച്ചാണ് സിജെപി പ്രവർത്തിക്കുന്നതെന്നും രേഖ ഗുപ്ത ആരോപിച്ചു. ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ പ്രതിഷേധസ്ഥലമെന്ന പദവി നീക്കം ചെയ്ത ജന്തർ മന്തറിൽ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാണ് ഇവർക്കെതിരായ കേസ്. അതേസമയം, കോൺഗ്രസ് ഇന്ത്യയെ വിമർശിക്കുന്ന വിദേശശക്തികളുമായി കൈകോർക്കുകയാണെന്നും രേഖ ഗുപ്ത ആരോപിച്ചു.

Summary: Delhi Chief Minister Rekha Gupta criticised the Cockroach Janta Party (CJP) over protests against Chief Election Commissioner Gyanesh Kumar and questioned why the group does not protest over issues in other states. She also accused CJP of acting as the Aam Aadmi Party’s “B-team” and alleged that the demonstrations were causing significant losses to Delhi.

Get more updates from Pudukad News on Google