"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ. ഇടുക്കി സ്വദേശിനി നോവ സാബു, കാലടി സ്വദേശി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്.

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: ജര്‍മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു.


ഇടുക്കി സ്വദേശിനി നോവ സാബു,കാലടി സ്വദേശി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ താമസിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റൊമാനിയൻ സ്വദേശിയായ ഇയാളാണ് അപ്പാര്‍ട്ട്മെന്റിന് തീ വെച്ചതാണെന്നാണ് പ്രഥമിക നിഗമനം.


കെട്ടിടത്തിലെ താമസക്കാര്‍ തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രതി അപ്പാര്‍ട്ട്മെന്റിന് തീ വെക്കാൻ കാരണം എന്നാണ് സൂചന. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ തലേദിവസം സ്ഥലത്ത് ഉണ്ടായ തര്‍ക്കത്തെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.


എന്നാൽ അന്ന് ഔദ്യോഗിക പരാതി നൽകാൻ താമസക്കാർ തയ്യാറായിരുന്നില്ല. തുടർന്നാണ് കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്.

ഉടൻ സ്ഥലത്ത് എത്തിയ ഫയർ ഫോഴ്സ് സ്ഥിഗതികൾ നിയന്ത്രണ വിധേയമാക്കി എങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തീപിടിത്തത്തിനുള്ള കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 41കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Get more updates from Pudukad News on Google