"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമമെന്ന് പ്രാഥമിക നിഗമനം | Attingal news student death

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Attingal news student death

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: ആറ്റിങ്ങൽ അയിലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Attingal news student death). അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ ഗൗരി പാർവതി (15) ആണ് മരിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

അയിലം ഹോമിയോ ആശുപത്രിക്ക് സമീപം വാടകവീട്ടിലായിരുന്നു ഗൗരി പാർവതിയും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം ആറരയോടെ കുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ മാതാവ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് അയൽവാസികളുടെ സഹായത്തോടെ കുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ഗൗരി പാർവതി വിഷമത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.

വിദേശത്തുള്ള ഷൈജുവിന്റെയും ഷിമിയുടെയും ഏക മകളാണ് ഗൗരി പാർവതി.

Story Summary : A 15-year-old Class 10 student, identified as Gauri Parvathy, was found dead at her home in Ayilam, Attingal, Thiruvananthapuram. She was taken to Valiyakunnu Taluk Hospital but could not be saved. Distress over lower-than-expected exam marks is being considered a preliminary possibility, while police have initiated further proceedings.

Get more updates from Pudukad News on Google