കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ചു

Current: മലയാളം

പാലാ: കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിയുടെ ആകസ്മിക നിര്യാണത്തിൽ കേരള കോൺഗ്രസ് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയും കർഷക യൂണിയൻ എം നേതൃത്വവും അനുശോചിച്ചു.
യശശരീരനായ മുൻ മന്ത്രി കെ.എം. മാണിക്കൊപ്പം കേരള കോൺഗ്രസ് എമ്മിനും കർഷക യൂണിയൻ എമ്മിനും വേണ്ടി തന്റെ ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കർഷകർക്കും അവരുടെ അവകാശങ്ങൾക്കുമുള്ള പോരാട്ടങ്ങൾക്ക് അദ്ദേഹം എപ്പോഴും നേതൃത്വം നൽകിയിട്ടുണ്ട്.
കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ. അലക്സിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ കർഷക യൂണിയൻ എം സംസ്ഥാന സെക്രട്ടറിമാരായ ഡാന്റീസ് കൂനാനിക്കൽ,
കെ.പി. ജോസഫ് എന്നിവരും യൂണിയൻ നേതാക്കളായ ജോയ് നടയിൽ, കെ. ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, ജോർജുകുട്ടി ജേക്കബ്, ജയ്സൺ ജോസഫ്, പി.വി. ചാക്കോ, ഷാജി കൊല്ലിത്തടം, പ്രദീപ് ജോർജ്, ജോസുകുട്ടി പൂവേലിൽ, ബെന്നി കോതമ്പനാനി, സിറിയക് ജോസഫ്, അബു മാത്യു തുടങ്ങിയവരും സംസാരിച്ചു.
നിര്യാതനായ അപ്പച്ചൻ നെടുമ്പള്ളിയുടെ സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച നടക്കും.






