Skip to content
November 21, 2026
⌕

‘ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നത് എന്തിന്? മോദിയും അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, 16ന് തിരംഗ മോർച്ച നടത്തും’: സംയുക്ത വാർത്താ സമ്മേളനത്തിൽ അഭിജിത് ദിപ്‌കെ | Abhijeet Dipke

October 15, 2026
Share this post to
Abhijeet Dipke

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്വന്തം രാജ്യത്തെ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദീപ്കേ. തെരഞ്ഞെടുപ്പ് കമ്മീഷൻ മേധാവിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത പ്രതിപക്ഷ നേതാക്കളെയും വിദ്യാർത്ഥികളെയും ക്രൂരമായി കസ്റ്റഡിയിലെടുത്ത നടപടിയെയും ഡൽഹിയിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.(Abhijeet Dipke Slams Modi Shah Over CEC Gyanesh Kumar Protests)

ഐസ (AISA) നേതാവ് നേഹ ബോറ, എസ്.എഫ്.ഐ (SFI) നേതാവ് ഐഷെഘോഷ്, നടൻ പ്രകാശ് രാജ് എന്നിവർക്കൊപ്പം ഡൽഹിയിൽ വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ കോടതി അഞ്ചു ദിവസത്തേക്ക് തിഹാർ ജയിലിലേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ദീപ്കേയുടെ ഈ കടുത്ത പ്രതികരണം.

ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചും ട്രെയിൻ സർവീസുകൾ റദ്ദാക്കിയും കടുത്ത നിയന്ത്രണങ്ങളാണ് പ്രക്ഷോഭകർക്കെതിരെ സർക്കാർ ഏർപ്പെടുത്തിയത്. മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും വിദ്യാർത്ഥികളെയും കസ്റ്റഡിയിലെടുക്കാൻ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്തു. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെയും ജനങ്ങളെയുമാണ് പോലീസ് ക്രിമിനലുകളെപ്പോലെ നേരിട്ടതെന്ന് ദീപ്കേ ആരോപിച്ചു.

ജനങ്ങളെയും പ്രക്ഷോഭകരെയും അടിച്ചമർത്തുന്ന നടപടികൾക്കെതിരെ ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഡൽഹി കണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വലിയ ‘തിരംഗ മോർച്ച’ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എസ് ഐ ആറിൽ ഗുരുതര ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചാണ് കോക്ക്റോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ പാർട്ടികളും ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നത്.

Story Summary

Cockroach Janta Party (CJP) founder Abhijeet Dipke accused PM Narendra Modi and Union Home Minister Amit Shah of waging a “war against countrymen” to protect Chief Election Commissioner Gyanesh Kumar. Criticizing the police action and detention of opposition leaders and student protesters, Dipke announced a ‘Tiranga Morcha’ at Delhi’s Connaught Place on Friday, October 16.

Get more updates from Pudukad News on Google