തൊണ്ടയിൽ അമരക്കയുടെ കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം | Thrissur child death

തൃശൂർ: തൃശൂർ പറപ്പൂക്കര പള്ളത്ത് അമരക്കയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം (Thrissur child death). പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കുഞ്ഞിന്റെ തൊണ്ടയിൽ മിഠായി കുടുങ്ങിയതാണ് മരണകാരണമെന്നാണ് ആദ്യം വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് അമരക്കയുടെ കുരു തൊണ്ടയിൽ കുടുങ്ങിയതാണ് മരണത്തിന് കാരണമെന്ന് വ്യക്തമായത്.
വീടിന് മുന്നിൽ ഉണക്കാൻ ഇട്ടിരുന്ന അമരക്കയുടെ കുരു കുഞ്ഞ് എടുത്ത് വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം. കുരു തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്നാണ് ദാരുണാന്ത്യം സംഭവിച്ചത്.
Story Summary:
A one-and-a-half-year-old boy, Aibal, died after an amaranth seed got lodged in his throat at Pallam in Parappukkara, Thrissur. His family initially suspected that a candy had caused the choking. However, a post-mortem examination revealed that the seed was responsible. The child reportedly swallowed a seed that had been left to dry in front of the house.




