"> Skip to content
Sample Header Banner
October 18, 2026
⌕
Breaking

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ ഉപയോഗിച്ച് ജീവനക്കാര്‍ 7 ലക്ഷം തട്ടി

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്. ജീവനക്കാർ 7 ലക്ഷം തട്ടി. സ്വകാര്യസ്ഥാപനത്തിന്‍റെ ക്യുആര്‍ സ്കാനർ സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. 

പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കേസിൽ 6 പ്രതികളുണ്ട്. ഉമാശങ്കര്‍,മോണ്ടി രാജ്‍പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ എന്നിവരാണ് പ്രതികൾ. 

ബിപിൻ രജ്പുത് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെപ്തംബര്‍ 2 മുതൽ ഒക്ടോബര്‍ 5 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. എസ്ഐ എൻ. രാജ്‍കുമാറിനാണ് അനേഷണച്ചുമതല.

ഒളവണ്ണ ടോൾ പ്ലാസയിലെ ടോൾ പിരിവ് പണം ഒന്നാം പ്രതിയുടെ നിർദേശപ്രകാരം ക്യൂആര്‍ സ്കാനർ വഴി സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി കമ്പനിക്ക് ഏഴ് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി പരാതിയിൽ പറയുന്നു. അമിത് കുമാർ ശർമ എന്നയാളാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

Get more updates from Pudukad News on Google