ഗവൺമെന്റ് യുപി സ്കൂൾ പെരുമ്പിള്ളിയിൽ ഭക്ഷ്യ ദിനം നടത്തി

🌐 Select your Language:
Current: മലയാളം
Current: മലയാളം

മുളന്തുരുത്തി: പെരുമ്പിള്ളി ഗവൺമെന്റ് യുപി സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ ദിനം ആഘോഷിച്ചു.

ഭക്ഷ്യമേള ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ലിജോ ജോർജ് കേക്ക് മുറിച്ച് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് നിഷ സി. എം അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് സീന എസ് തോമസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അപർണ ബാബു ആശംസകൾ അർപ്പിച്ചു. നിഷ എബ്രഹാം കൃതജ്ഞതയർപ്പിച്ചു.
ആരോഗ്യകരമായ നാടൻ വിഭവങ്ങൾ മേളയിൽ പ്രധാന ശ്രദ്ധ ആകർഷിച്ചു. ഫാസ്റ്റ് ഫുഡ് കളുടെ അപകടങ്ങൾ മേളയിൽ ചർച്ച ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി ശീലിക്കാൻ ഈ മേള സഹായകമായി.
Get more updates from Pudukad News on Google






