"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

ശിശുദിനാഘോഷം സംഘാടക സമിതി രൂപീകരിച്ചു

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആലപ്പുഴ: ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്തുവാൻ 29 ന് പ്രസംഗ മത്സരം നടത്തും


എൽ.പി. വിഭാഗത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന കുട്ടിയാണ് പ്രധാനമന്ത്രിയാകുന്നത് 

യു. പി. വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന വിദ്യാത്ഥി പ്രസിഡൻ്റാകും, എൽ . പി ,യു പി , എച്ച്.എസ്. വിഭാഗങളിലായി ആണ് പ്രസംഗമത്സരം,


ദേശഭക്തി ഗാന മത്സരവും അന്ന് നടക്കും ജവഹർ ബാലഭവനിലാണ് മത്സരങ്ങൾ എൽ .പി. വിഭാഗം പ്രസംഗ മത്സര വിജയിയായിരിക്കും 14 ന് ശിശു ദിന റാലി നയിക്കുക,


 ശിശുദിന മത്സരങ്ങളുടെ ആദ്യ ഘട്ടത്തിൽ പ്രസംഗം, ദേശഭക്തിഗാന മത്സരവും മറ്റ് മത്സരങ്ങൾ നവംബർ ആദ്യവാരവും നടക്കും, ജില്ലയിലെ പ്രസംഗ മത്സര വിജയികൾക്കായി സംസ്ഥാനതലപ്രസംഗ മത്സരം തിരുവനന്തപുരത്ത് സംഘടിപ്പിക്കും ,


ജില്ലയിലെ, മന്ത്രിമാർ, എം.പി. മാർ , ഡപ്യൂട്ടി സ്പീക്കർ, എം.എൽ.എ.മാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, നഗരസഭ ചെയർപേഴ്സൺ രക്ഷാധികാരികളും, ജില്ലാ കളക്ടർ ഷാജിവിനായർ ചെയർമാനും , ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ ജനറൽ കൺവീനറുമായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു ജില്ലാ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ എ.ഡി. എം സി. പ്രേംജി അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ലിയു. സി. ചെയർപേഴ്സൺ അഡ്വ ഗീത, എ.ഡി.സി ജനറൽ, എ. രജിത്ത്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ എം. ആർ. സുമിമോൾ, എ. ഇ. ഒ. , എം. കെ. ശോഭ, ആർ.സി.എച്ച്. ഓഫീസർ ലക്‌ക്ഷ്മികൃഷ്ണൻ, ഫയർ ആൻ്റ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ, റ്റി.പി. ഗോപകുമാർ, ഹിന്ദുസ്ഥാൻ സ്ക്കൗട്ട് സംസ്ഥാന ട്രയിനിങ്ങ് കമ്മീഷണർ ശിവകുമാർ ജഗ്ഗു , സൗത്ത് എസ്. ഐ. കണ്ണദാസൻ ,ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളായ കെ.പി. പ്രതാപൻ, കെ.നാസർ, ജയലക്ഷ്മി ഗിരീഷൻ, റ്റി. എ. നവാസ്, എം നാജ, എന്നിവർ പ്രസംഗിച്ചു

Get more updates from Pudukad News on Google