"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് സ്ഥാനാരോഹണ ആശംസ നേർന്ന് വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചേ

October 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം : പൗരസ്ത്യ കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് വത്തിക്കാന്റെ സ്നേഹാശംസ.


 

വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഫ്ലാവിയോ പാച്ചേ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു.


 ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയാണ് അദ്ദേഹം. വത്തിക്കാന്റെ ഉപഹാരം ആർച്ച് ബിഷപ്പ് മലങ്കരസഭാധ്യക്ഷന് സമ്മാനിച്ചു.

മാർപാപ്പായുടെ ആരോ​ഗ്യം സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചയായി. ശസ്ത്രക്രിയക്ക് ശേഷം പാപ്പാ അതിവേ​ഗം സുഖംപ്രാപിച്ച് വരുന്നതായി ആർച്ച് ബിഷപ്പ് പറഞ്ഞു. രോ​ഗമുക്തിക്കായി മലങ്കര സഭയുടെ പ്രാർത്ഥന ഒപ്പമുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ വത്തിക്കാൻ പ്രതിനിധിയെ അറിയിച്ചു.  ഫാ.ഡോ.ഹയാസിന്ത് ഡെസ്റ്റിവെല്ലെ, ഫാ.ഡോ.ജേക്കബ് തെക്കേപ്പറമ്പിൽ, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവരും കൂടിക്കാഴ്ച്ചയിൽ ഒപ്പമുണ്ടായിരുന്നു.

Get more updates from Pudukad News on Google