മധുരയിൽ സ്വന്തം മകളെ ഗർഭിണിയാക്കിയ പിതാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ | Madurai Crime News

Current: മലയാളം

മധുര: സ്വന്തം മകളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പിതാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു (Madurai Crime News). തമിഴ്നാട്ടിലെ മധുരയിലാണ് കേൾവിക്കാരെ അറപ്പുളവാക്കുന്നതും നടുക്കുന്നതുമായ സംഭവം നടന്നത്.
പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരവും പിതാവിൽ നിന്ന് നേരിട്ട ക്രൂരമായ പീഡനവിവരവും പുറത്തറിയുന്നത്. വിവരം അറിഞ്ഞ ബന്ധുക്കളും ഗ്രാമവാസികളും പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ പോലീസിന്റെ പിടിയിലാകുമെന്ന ഭയത്താലും മാനക്കേട് കാരണവും പിതാവ് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പെൺകുട്ടിക്ക് ആവശ്യമായ വൈദ്യസഹായവും കൗൺസിലിംഗും ഉറപ്പാക്കിയിട്ടുണ്ട്.






