"> Skip to content
Sample Header Banner
October 18, 2026
⌕
Breaking
കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും 17 മരണം; 35 പേർക്ക് പരിക്ക് | Kolkata Durga Puja pandal accident   •  പൂജാ അവധി തിരക്ക്: ചെന്നൈ–മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് | Chennai Egmore to Mangaluru special train   •  ‘ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പുസാക്ഷിയാകണം’; ദില്ലിയിൽ പ്രതിഷേധം വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം| Rahul Gandhi Gyanesh Kumar resignation demand   •  സഹപാഠി ഗർഭിണിയായതോടെ യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 18കാരൻ അറസ്റ്റിൽ | Nagpur minor pregnancy case   •  ‘സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ് നശിപ്പിക്കാനും സാധ്യത’; സുഹൈലിനടക്കം ജാമ്യം നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി കോടതി | Nedumbassery Mini Cooper accident   •  

സഹപാഠി ഗർഭിണിയായതോടെ യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 18കാരൻ അറസ്റ്റിൽ | Nagpur minor pregnancy case

October 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

Arrested

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

നാഗ്പുർ: പ്രായപൂർത്തിയാകാത്ത സഹപാഠി ഗർഭിണിയായതിനെത്തുടർന്ന് യൂട്യൂബ് വിഡിയോകൾ നോക്കി ഗർഭച്ഛിദ്രത്തിന് ശ്രമിച്ച 18കാരനെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയും ആരോഗ്യനില വഷളാകുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനം, പോക്സോ നിയമം എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത് (Nagpur minor pregnancy case). ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം യുവാവിന്റെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡനം തുടർന്നതായും പരാതിയിലുണ്ട്.

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വൈദ്യസഹായം തേടുന്നതിനു പകരം യുവാവ് യൂട്യൂബിൽ ഗർഭച്ഛിദ്ര മാർഗങ്ങൾ തിരഞ്ഞെന്നാണ് പൊലീസ് പറയുന്നത്. വിഡിയോകൾ നോക്കി തയ്യാറാക്കിയ പച്ചമരുന്ന് മിശ്രിതവും ഗർഭച്ഛിദ്ര ഗുളികകളും പെൺകുട്ടിയെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഗർഭധാരണം അവസാന ഘട്ടത്തിലെത്തിയതിനാൽ ശ്രമം വിജയിച്ചില്ല. തുടർന്ന് പെൺകുട്ടി വീട്ടിൽ കുഞ്ഞിന് ജന്മം നൽകി. പ്രസവത്തിനു പിന്നാലെ പെൺകുട്ടിയെ സർക്കാർ ആശുപത്രിയിലും നവജാതശിശുവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് യുവാവിന് പ്രായപൂർത്തിയായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിക്ക് കൗൺസിലിങ്ങും മാനസിക പിന്തുണയും നൽകുമെന്നും കേസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

Summary: An 18-year-old man was arrested in Nagpur, Maharashtra, after allegedly attempting to terminate his 16-year-old schoolmate’s pregnancy using remedies and pills after watching YouTube videos. The girl later gave birth at home and was taken to hospital after her health deteriorated. Police have registered a case under relevant criminal and POCSO provisions.

Get more updates from Pudukad News on Google