"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

കൊൽക്കത്ത ദുർഗ്ഗാ പൂജാ ദുരന്തം: മരണസംഖ്യ 19 ആയി, നിരവധി പേർക്ക് പരിക്ക്; സംഘാടകർ കസ്റ്റഡിയിൽ | Kolkata stampede

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kolkata stampede

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊൽക്കത്ത: പ്രശസ്തമായ ചോർബഗാൻ സർവജനീൻ ദുർഗ്ഗോത്സവ സമിതിയുടെ പൂജാ പന്തലിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയ്ക്കിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. പന്തലിലേക്ക് ആളുകൾ ഇരച്ചുകയറിയതും, പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ കുടുങ്ങിയതുമാണ് വൻ ദുരന്തത്തിന് കാരണമായത്.(Kolkata stampede, Kolkata Pandal Stampede Durga Puja Tragedy)

പന്തിൽ തിക്കിനും തിരക്കിനുമിടയിൽ പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി 25 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ ഓരോരുത്തർക്കും 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൂജാ കമ്മിറ്റി ഭാരവാഹികളും സംഘാടകരുമടക്കം 12 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ചോർബഗാൻ പൂജാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും മറ്റ് ഭാരവാഹികളും തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചു.

കനത്ത മഴയെത്തുടർന്ന് ആളുകൾ കൂട്ടത്തോടെ പന്തലിലേക്ക് തടിച്ചുകൂടുകയും, പുറത്തേക്ക് പോകാനുള്ള വഴി സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പവും തിക്കിലും തിരക്കിലും കലാശിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗവർണർ തുടങ്ങിയ പ്രമുഖരെല്ലാം സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മറ്റ് പ്രമുഖ പൂജാ പന്തലുകളുടെ സന്ദർശനം താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Summary

At least 19 people died and several others were injured in a tragic stampede at the Chorbagan Durga Puja pandal in Kolkata during heavy rain. West Bengal Chief Minister Suvendu Adhikari announced Rs 25 lakh compensation and government jobs for the victims’ families, while authorities detained 12 organizers following the incident.

Get more updates from Pudukad News on Google