മധ്യപ്രദേശിൽ നവരാത്രി ആഘോഷങ്ങൾക്കിടെ വൻ അപകടം: നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി കുറഞ്ഞത് 12 തീർത്ഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക് | Gwalior Accident

Current: മലയാളം

ഭോപ്പാൽ : മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഷീത്ല മാതാ മന്ദിറിന് സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെ ഉണ്ടായ ഭീകരമായ അപകടത്തിൽ 12 പേർ മരണപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തിയ ഭക്തർക്ക് മേലേക്ക് അനിയന്ത്രിതമായി പാഞ്ഞെത്തിയ ലോറി ഇടിച്ചുകയറുകയായിരുന്നു.(Gwalior Accident, Gwalior Temple Truck Accident Sheetla Mata)
നല്ല രീതിയിൽ ജനത്തിരക്കുള്ള പ്രദേശത്ത് ചീറിപ്പാഞ്ഞെത്തിയ ചരക്കു ലോറി പോലീസിന്റെ ബാരിക്കേഡുകളും സുരക്ഷാ പരിശോധനാ കേന്ദ്രവും തകർത്താണ് ഭക്തരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്. തുടർന്ന് റോഡിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ച വാഹനം ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലും മതിലിലും ഇടിച്ചു നിൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
ആകെ 39 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 12 പേർ മരണപ്പെട്ടു. 5 മുതൽ 6 പേർ വരെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ചിന്നൂർ ഭാഗത്തുനിന്നും അരിയുമായി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് ഉടൻ തന്നെ ആംബുലൻസുകളും പോലീസും എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ലോറിയുടെ സാങ്കേതിക തകരാറുകൾ പരിശോധിക്കാൻ ആർ.ടി.ഒ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Story Summary
At least 12 people were killed and 29 others injured after an out-of-control, paddy-laden truck crashed into devotees gathered near the Sheetla Mata Temple in Gwalior late Saturday night. The vehicle broke through police barricades on a restricted slope before plowing into the pilgrims and damaging the temple wall, prompting an immediate high-level investigation.






