"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
നവരാത്രിയിലെ അപൂർവമായ അഞ്ച് ആചാരങ്ങൾ; നിറങ്ങൾ മുതൽ ബാർലി മുളപ്പിക്കൽ വരെ | Navaratri rituals in India   •  ‘ശ്രദ്ധ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ മാത്രം’: നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിക്കാതെ ജെ.ഡി വാൻസ് | JD Vance   •  ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു, അഞ്ച് മണിക്കൂറോളം വൈകി | IndiGo flight bomb threat   •  ഇസ്രായേലിൽ സർപ്രൈസ് സന്ദർശനം നടത്തി പീറ്റ് ഹെഗ്സെത്ത്; നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്, ഇറാന് നേരെ ആക്രമണം ഉണ്ടാകുമോ ? | Pete Hegseth   •  വഖഫ് ബോർഡ് തർക്കത്തിൽ ഒടുവിൽ സമവായം: AP വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ തീരുമാനം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വമൊഴിയും | Kerala Waqf Board   •  

കണ്ണൂരില്‍ കിന്‍ഫ്രക്കായി 250 ഏക്കര്‍ ഭൂമി ഏറ്റെടുത്തില്‍ ദുരൂഹത; പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കണ്ണൂര്‍: കല്യാട് കിന്‍ഫ്രക്കായി 250 ഏക്കര്‍ ഭൂമി ഏറ്റെടുത്തില്‍ ദുരൂഹത. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പ് വ്യാപകമായി കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങുകയും ഉയര്‍ന്ന വിലയ്ക്ക് കിന്‍ഫ്രക്ക് കൈമാറുകയും ചെയ്തതാണ് ദുരൂഹത ഉയര്‍ത്തുന്നത്.

ഭൂമി വാങ്ങിക്കൂട്ടിയതിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഏറ്റെടുത്ത ഭൂമി ഉപയോഗയോഗ്യമല്ല എന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം, കണ്ണൂരിലെ പട്ടാന്നൂര്‍, കീഴല്ലൂര്‍, കോളാരി വില്ലേജുകളില്‍ കിന്‍ഫ്രക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.

മട്ടന്നൂര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. ചാലാട് സ്വദേശി നല്‍കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയത്.

അന്വേഷണത്തില്‍, ഭൂമിയുടെ നിയമപരമായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കിയതായും കണ്ടെത്തി.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നും നികുതി സ്വീകരിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സര്‍ക്കാരിന് നഷ്ടം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

Get more updates from Pudukad News on Google