"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
“നേപ്പാളിലേക്ക് കടന്നു, ഒടുവിൽ നാഗ്പുരിൽ പിടിയിൽ”: ലക്നൗ റെസ്റ്റോറന്റ് ഉടമയുടെ മരണത്തിൽ ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ | Shraddha Dubey Arrested   •  രണ്ടാമത്തെ മകൾക്ക് ‘ദേവി’ എന്ന് പേരിട്ട് ദീപികയും രൺവീറും; കുഞ്ഞിന്റെ ആദ്യ ചിത്രം പങ്കുവെച്ച് താരദമ്പതികൾ | Deepika Padukone   •  അഞ്ചുതെങ്ങിൽ കാണാതായ 65കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കായിക്കരക്കടവിൽ, മരണകാരണം വ്യക്തമല്ല | Anchuthengu Woman Found Dead   •  തെരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറിനുമെതിരെ ഒക്ടോബർ 23ന് രാജ്യവ്യാപക ജനകീയ മാർച്ച്; പ്രതിഷേധത്തിന് ആഹ്വാനം | People Against SIR   •  ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർക്ക് നേരെ ആക്രമണം; ഒന്നരവയസുകാരിയുടെ മുഖത്തടിച്ചു, നാലുപേർ അറസ്റ്റിൽ | Sabarimala Pilgrims Attack   •  

സംസ്ഥാനത്ത് പുതിയ വനിതാ നയം രൂപീകരിക്കും: മന്ത്രി ബിന്ദു കൃഷ്ണ | Kerala Government

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Government

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്ന സമഗ്രമായ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രഖ്യാപിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിച്ച് അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുതിയ നയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Kerala Government To Formulate New Womens Policy Minister Bindu Krishna)

വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിലെ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും അവർ വ്യക്തമാക്കി.

പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും 2013-ലെ ‘പോഷ്’ നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പലയിടത്തും ഇവ പേരിനു മാത്രമായി ചുരുങ്ങുന്നതും പരാതി നൽകുന്ന സ്ത്രീകൾ തൊഴിൽ നഷ്ടമോ അപമാനമോ ഭയക്കുന്ന സാഹചര്യം നിലനിൽക്കുന്നതും ഗൗരവകരമാണ് എന്നും അവർ കൂട്ടിച്ചേർത്തു.

Story Summary

Kerala Minister for Labour and Women & Child Development Bindu Krishna announced that the state government will formulate a comprehensive new women’s policy focusing on social, occupational security, and mental health. The policy will be declared on the upcoming International Women’s Day, while strict monitoring will be implemented across all institutions to enforce the POSH Act 2013.

Get more updates from Pudukad News on Google