‘മാസപ്പടിക്കേസിലെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ ചേർത്ത് നിർത്തിയത് K സുധാകരനെന്ന കോൺഗ്രസിൻ്റെ ധീരനേതാവ്’: മാത്യു കുഴൽനാടൻ | Mathew Kuzhalnadan

Current: മലയാളം

എറണാകുളം: സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മാസപ്പടിക്കേസിൽ പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെതിരെ ആഞ്ഞടിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ വീണ്ടും രംഗത്തെത്തി.(Mathew Kuzhalnadan Appreciates K Sudhakaran Over CMRL Case Fight)
കേസിൽ തനിക്ക് സമാനതകളില്ലാത്ത പോരാട്ടം നടത്തേണ്ടിവന്നപ്പോൾ ഒപ്പം നിന്നത് കെ. സുധാകരനാണെന്ന് അദ്ദേഹം തുറന്നടിച്ചു. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മാത്യു കുഴൽനാടൻ.
കേസിൻ്റെ തുടക്കത്തിൽ കടുത്ത പ്രയാസങ്ങളും ഭീഷണി കോളുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ആ പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ ചേർത്തുപിടിച്ച് കരുത്ത് പകർന്നത് കെ. സുധാകരനാണെന്നും അദ്ദേഹം ഓർമിച്ചു. വിട്ടുവീഴ്ച ചെയ്താൽ എതിരാളികൾ തലയിൽ കയറുമെന്നാണ് കെ. സുധാകരൻ തന്നെ ഉപദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വ്യക്തിപരമായ പോരാട്ടമല്ലെന്നും കോൺഗ്രസിന്റെ ഇച്ഛാശക്തി തെളിയിക്കുന്ന രാഷ്ട്രീയ പോരാട്ടമാണെന്നും മാത്യു കൂട്ടിച്ചേർത്തു.
Story Summary
Congress MLA Mathew Kuzhalnadan criticized the state government’s stance in the CMRL-Exalogic (Masappadi) case and expressed gratitude to K. Sudhakaran for supporting his relentless legal battle. Speaking at an event, Kuzhalnadan revealed that he faced severe threats during the probe, but Sudhakaran’s backing gave him the strength to continue his political fight against the ruling setup.






