"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

‘3 കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്, മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്’: പ്രതികരണവുമായി സുഹൈൽ സജീവിൻ്റെ മാതാവ് | Nedumbassery Accident

October 18, 2026
Share this post to
🌐 Select your Language:

Current: മലയാളം

Nedumbassery Accident

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹ സജീവ്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.(Nedumbassery Accident Accused Mother Nooha Sajeev Statement)

മരണപ്പെട്ടവരുടെ കുടുംബങ്ങളെ തങ്ങളാൽ ആകുന്ന രീതിയിൽ എക്കാലവും പിന്തുണയ്ക്കുമെന്ന് അവർ അറിയിച്ചു. കേസിൽ നിയമപരമായ അന്വേഷണം സത്യസന്ധമായി മുന്നോട്ടുപോകട്ടെയെന്നും, മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പലതരം അസത്യ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും നൂഹ സജീവ് വ്യക്തമാക്കി.

താനും ഒരു അമ്മയാണെന്ന കാര്യം ഓർക്കണമെന്നും, ഈ ദുഷ്കരമായ സാഹചര്യത്തിൽ തങ്ങൾക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്നും അവർ അഭ്യർത്ഥിച്ചു. എഴുന്നേറ്റിരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും നൂഹ സജീവ് കൂട്ടിച്ചേർത്തു.

Story Summary 

Nooha Sajeev, entrepreneur and mother of Suhail Sajeev—the accused in the Nedumbassery Mini Cooper accident that claimed three lives—has broken her silence through a video message. Expressing deep condolences to the victims’ families, she stated that she understands a mother’s pain and promised lifelong support to the affected families while urging the public to respect their privacy and stop spreading baseless rumors amidst the ongoing legal investigation.

Get more updates from Pudukad News on Google