കണ്ണൂർ CPM വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ ആത്മവിമർശനം: സംഘടനാ വീഴ്ചകൾ ചർച്ചയാകുന്നു | CPIM Kannur

Current: മലയാളം

തിരുവനന്തപുരം: കണ്ണൂരിൽ ചേർന്ന വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി പ്രവർത്തനങ്ങളിലെ പാളിച്ചകളെച്ചൊല്ലി രൂക്ഷമായ ആത്മവിമർശനം ഉയർന്നതായി റിപ്പോർട്ട്. ജനവികാരവും അണികളുടെ വികാരവും ശരിയായി മനസ്സിലാക്കുന്നതിലും പ്രതിരോധിക്കുന്നതിലും പാർട്ടിക്ക് വീഴ്ചയുണ്ടായെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ.(CPIM Kannur District Committee Self Criticism Over Fund Controversy And Election Defeat)
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണങ്ങളിൽ സത്യസന്ധമായ വിവരങ്ങൾ അണികളെ ബോധ്യപ്പെടുത്തുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു. പേരാവൂരിൽ കെ.കെ. ശൈലജയെ മത്സരിപ്പിച്ചത് അവരെ വെട്ടിനിരത്താനാണെന്ന തരത്തിൽ എതിരാളികൾ നടത്തിയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ പാർട്ടി സംവിധാനങ്ങൾക്ക് സാധിച്ചില്ല.
പയ്യന്നൂരിലും മട്ടന്നൂരിലും വോട്ട് കുറയാനും വീഴ്ചകൾക്കു കാരണം പ്രാദേശിക ഏരിയാ കമ്മിറ്റികളുടെ പിടിപ്പുകേടാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഗ്രൂപ്പ് ചർച്ചകളിൽ കെ.കെ. രാഗേഷിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. എന്നാൽ തിരഞ്ഞെടുപ്പ് തോൽവിയുടെയും തിരിച്ചടികളുടെയും മുഴുവൻ ഉത്തരവാദിത്തവും ഏരിയാ കമ്മിറ്റികളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ ജില്ലാ നേതൃത്വം ശ്രമിക്കുന്നത് ശരിയല്ലെന്ന് ചില പ്രതിനിധികൾ നിലപാടെടുത്തു.
ജില്ലാ കമ്മിറ്റികളിലെ വിശകലനങ്ങൾ പൂർത്തിയായ ശേഷം സിപിഎം സംസ്ഥാന സമിതി യോഗം ഈ മാസം 22, 23 തീയതികളിൽ തിരുവനന്തപുരത്ത് ചേരും. പാർട്ടി നടപ്പിലാക്കുന്ന തെറ്റുതിരുത്തൽ നടപടികളുടെ വിശദമായ വിലയിരുത്തലും ഈ യോഗത്തിലുണ്ടാകും. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ നോട്ടീസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ വെല്ലുവിളികളും വരും ദിവസങ്ങളിൽ സംസ്ഥാന സമിതിയിൽ ചർച്ചയാകുമെന്നാണ് സൂചന.
Story Summary
The CPI(M) Kannur extended district committee report raised strong self-criticism over organizational failures, including the Dhanaraj martyr fund issue and poor candidate selection strategy. The upcoming CPI(M) state committee meeting in Thiruvananthapuram will further evaluate these corrective measures alongside challenges like the ED notice in the masappadi case.






